|    Aug 16 Thu, 2018 10:08 am
Home   >  Kerala   >  

‘ഞാന്‍ നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല’;പ്രതീഷ് വിശ്വാഥിന് മറുപടിയുമായി സ്‌നേഹജാലകം പ്രവര്‍ത്തകന്‍

Published : 11th March 2018 | Posted By: mi.ptk

തിരുവനന്തപുരം: സിപിഎമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം സംഭവത്തെ വര്‍ഗീയവല്‍കരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന് മറുപടിയുമായി സ്‌നേഹജാലകം പ്രവര്‍ത്തകന്‍. ജയന്‍ തോമസ് ആണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതീഷ് വിശ്വനാഥിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

‘ജനകീയ ഭക്ഷണശാലയില്‍ അങ്ങു വന്നപ്പോള്‍ അങ്ങയ്ക്ക് കഞ്ഞി വിളമ്പി തന്നത് ഞാനാണ്. ഞാന്‍ ഏതായാലും നിങ്ങള്‍ പറയുന്ന ഹിന്ദുവല്ല.ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ അങ്ങയുടെ ജാതിയേതാണെന്ന് ഞങ്ങള്‍ ആരാഞ്ഞതുമില്ല.വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍നാം തകര്‍ക്കണ്ടേയെന്നും’ ജയന്‍ തോമസ് ചോദിക്കുന്നു.’ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല ഒരു മനുഷ്യരുടെയും
രക്തം വീഴാത്താ കാലത്തിനെ കാംക്ഷിക്കുന്ന ഒരു സ്‌നേഹജാലകം പ്രവര്‍ത്തകന്‍’ എന്നുപറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പ്രിയ ചങ്ങാതിജനകീയ ഭക്ഷണശാലയിൽ അങ്ങു വന്നപ്പോൾ അങ്ങയ്ക്ക്കഞ്ഞി വിളമ്പി തന്നത് ഞാനാണ്ഞാൻ ഏതായാലും നിങ്ങൾ…

Posted by Jayan Thomas on Saturday, March 10, 2018

സി പി എം ന്റെ ജനകീയ ഭക്ഷണശാലയിൽ കയറി കഞ്ഞി കുടിച്ചു .. നെറ്റിയിൽ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം…

Posted by Pratheesh Viswanath on Friday, March 9, 2018

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss