|    May 29 Mon, 2017 9:37 am
FLASH NEWS

‘ഞാന്‍, ഞാന്‍ മാത്രം…!’

Published : 23rd July 2016 | Posted By: SMR

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റത് ക്ലീവ്‌ലന്‍ഡില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തിലാണ്. ചടങ്ങിന്റെ പ്രധാനഭാഗം സ്ഥാനാര്‍ഥിയുടെ പ്രസംഗമാണ്. നാട്ടിലെ ജനങ്ങള്‍ക്കു ഭാവി പ്രസിഡന്റിനെ പരിചയപ്പെടുത്തുന്ന സന്ദര്‍ഭമാണത്.
ട്രംപും സമ്മേളനത്തില്‍ പ്രസംഗിച്ചു. അതില്‍ ഒറ്റക്കാര്യമാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. അമേരിക്ക വലിയ പ്രതിസന്ധിയിലാണ്. അതിനെല്ലാമുള്ള പരിഹാരം താന്‍ കണ്ടെത്തും. ന്യൂയോര്‍ക്ക് ടൈംസ് ട്രംപിന്റെ പ്രസംഗത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്: ”ഞാന്‍, ഞാന്‍ മാത്രം…”
മുന്‍കാല സ്ഥാനാര്‍ഥികള്‍ നടത്തിയ പ്രസംഗങ്ങളില്‍ ഓരോ സ്ഥാനാര്‍ഥിയും തന്റെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുന്ന സന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. തങ്ങള്‍ കടന്നുവന്ന വഴികള്‍; നേരിട്ട പരീക്ഷണങ്ങള്‍, ജീവിതത്തില്‍ സംഭവിച്ച തെറ്റുകള്‍; പ്രായശ്ചിത്തങ്ങള്‍. എന്നാല്‍, അത്തരം ഒരു കാര്യവും ട്രംപ് പങ്കുവയ്ക്കുകയുണ്ടായില്ല. താന്‍ വളര്‍ന്നുവന്ന സാഹചര്യത്തെക്കുറിച്ചോ ജീവിതാനുഭവങ്ങളെക്കുറിച്ചോ ഒന്നും അദ്ദേഹത്തിനു പറയാനുണ്ടായിരുന്നില്ല. താന്‍ ബിസിനസില്‍ വന്‍ വിജയം നേടിയ ആളാണ്. ലോകം അമേരിക്കയുടെ എതിര്‍പക്ഷത്താണ്. എന്നാല്‍, അത്തരം എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റയടിക്കു താന്‍ പരിഹാരം കാണും എന്നാണ് സൂപ്പര്‍മാന്‍ സ്ഥാനാര്‍ഥി പ്രഖ്യാപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day