|    Mar 29 Wed, 2017 2:54 pm
FLASH NEWS

ഞാന്‍ ഇസ്രായേലിന്റെ യഥാര്‍ത്ഥ സുഹൃത്ത് : ട്രംപ്

Published : 22nd March 2016 | Posted By: G.A.G

trump

വാഷിംഗ്ടണ്‍:  താന്‍ ഇസ്രായേലിന്റെ എക്കാലത്തെയും ഗുണകാംഷിയും അവരുടെ യഥാര്‍ത്ഥ സുഹൃത്തുമാണെന്ന് മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് വിവാദ നായകനായ യു.എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റിപബഌക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്് ട്രംപ്. താന്‍ തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം എന്തായിരിക്കും പശ്ചിമേഷ്യന്‍ നയം എന്നതിലേക്കു വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് ട്രംപിന്റെ പ്രസ്താവന. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം മധേഷ്യന്‍ വിഷയങ്ങളില്‍ അദ്ദേഹം ഒരു നിഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഭാവിയില്‍ ഐക്യരാഷ്ട്ര സഭ ഇസ്രായേലിനെതിരില്‍ സ്വീകരിക്കാനിടയുളള യാതൊരു നടപടികളെയും പിന്തുണക്കില്ലെന്നും ട്രംപ് വ്യക്്തമാക്കി. തന്റെ മകള്‍ ഒരു ജൂതനെ വിവാഹം കഴിച്ച് യഹൂദ മതത്തിലേക്കു പരിവര്‍ത്തനം ചെയ്ത വിവരവും ട്രംപ് അഭിമുഖത്തില്‍  വെളിപ്പെടുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day