|    Aug 21 Mon, 2017 5:40 pm
FLASH NEWS
Home   >  National   >  

ഞാന്‍ അതിജീവിച്ചവള്‍, മുഖം മറയ്ക്കില്ല: ബിജെപി നേതാവിന്റെ മകന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടി

Published : 8th August 2017 | Posted By: shins

ചണ്ഡീഗഢ്: ഞാന്‍ അതിജീവിച്ചവളാണ്, പിന്നെന്തിന് മുഖം മൂടി നടക്കണമെന്ന് ബിജെപി നേതാവിന്റെ മകന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട യുവതി. ഈ പെണ്‍കുട്ടിയെന്തിന് അര്‍ധരാത്രി ഒറ്റക്ക് പുറത്തുപോയതെന്ന ഹരിയാന ബി.ജെ.പി വൈസ് പ്രസിഡന്റ് രാംവീര്‍ ഭാട്ടിയുടെ ചോദ്യത്തിനും പെണ്‍കുട്ടി ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. ഞാന്‍ എന്തു ചെയ്യുന്നു, എവിടെ പോകുന്നു എന്നതൊക്കെ ഞാനും എന്റെ കുടുംബവുമായി ബന്ധപ്പെട്ട കാര്യമാണ്, അതില്‍ മറ്റാരും ഇടപെടേണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. ‘ലൈംഗിക പീഡന കേസിലും സമാനമായ പല സംഭവങ്ങളിലും ഇരയായ പെണ്‍കുട്ടികളെ പോലെ എനിക്ക് മുഖം മൂടി നടക്കേണ്ട. ഞാന്‍ അക്രമത്തെ അതിജീവിച്ചയാളാണ്. കുറ്റം ചെയ്ത ആളല്ല’, ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പെണ്‍കുട്ടി പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക