|    Jul 25 Tue, 2017 2:31 pm
FLASH NEWS

ഞാണങ്കൈ വളവില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം

Published : 12th October 2016 | Posted By: Abbasali tf

ചെറുവത്തൂര്‍: വാഹനാപകടം പതിവായ ചെറുവത്തൂര്‍ ഞാണങ്കൈ വളവില്‍ വീണ്ടും ടാങ്കര്‍ അപകടം. പാചക വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. വാതക ചോര്‍ച്ചയുണ്ടെന്ന സംശയം നാടിനെ അല്‍പസമയം ഭീതിയിലാക്കി. മണിക്കൂറുകളോളം വാഹനഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് നാലരയോടെ ചെറുവത്തൂര്‍ ഞാണങ്കൈ വളവിലാണ് അപകടം നടന്നത്. മംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയില്‍ നിന്ന് വഴിതെറ്റി ചീമേനി റോഡിലേക്ക് കയറിയ ടാങ്കര്‍ലോറി നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. സാരമായി പരിക്കേറ്റ ഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്ല് സ്വദേശി വിജയകുമാറിനെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കര്‍ ലോറി മറിഞ്ഞ് വാതകചോര്‍ച്ചയുണ്ടെന്ന് അഭ്യൂഹം പരന്നത് ഏതാനും സമയത്തേക്ക് പരിസരത്തെ ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് തഹസില്‍ദാരും ഉന്നത പോലിസുദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി വാതക ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. രാത്രി മംഗളൂരുവില്‍ നിന്ന് വിദഗ്ധരടങ്ങിയ പ്രത്യേക വാഹനം എത്തിയാണ് ടാങ്കര്‍ മാറ്റിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക