|    Jun 22 Fri, 2018 9:25 am
FLASH NEWS
Home   >  National   >  

ഞങ്ങള്‍ മുസ്ലീംപള്ളിയില്‍ വരാറില്ല, നിങ്ങളെന്തിന് അമ്പല പരിസരത്ത് വരുന്നു?: യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായീകരിച്ച് ബിജെപി എംഎല്‍എ

Published : 28th May 2018 | Posted By: sruthi srt

നൈനിറ്റാള്‍: ഹിന്ദുസംസ്‌ക്കാരത്തെ ഇല്ലാതാക്കുന്നവര്‍ക്കെതിരേയാണ് ഹിന്ദുത്വസംഘടനകള്‍ പ്രതികരിക്കുന്നതെന്ന് പറഞ്ഞ് മുസ്ലീം യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തെ ന്യായികരിച്ച് ബിജെപി എംഎല്‍എ രംഗത്ത്. ബിജെപി എംഎല്‍എ രാജ്കുമാര്‍ തുക്രാലിന്റെതാണ് വിവാദ പരാമര്‍ശം. ക്ഷേത്രപരിസരത്തെത്തി മുസ്ലീം യുവാക്കള്‍ എ്ന്തിനാണ് ഹിന്ദുപെണ്‍കുട്ടികള്‍ക്ക് ചുറ്റും നടക്കുന്നത്. ഞങ്ങള്‍ അവരുടെ പള്ളിയില്‍ പോകാറില്ലല്ലോ പിന്നെന്തിനിവര്‍ അമ്പല പരിസരത്ത് വരുന്നു.എന്ത് ലക്ഷ്യമാണ് അവര്‍ക്കുള്ളതെന്നും എംഎല്‍എ ചോദിച്ചു.

ക്ഷേത്ര പരിസരത്ത് വച്ച് മുസ്ലീം യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെയും, ഗഗന്‍ദീപ് സിങ് എന്ന സബ് ഇന്‍സ്‌പെക്ടര്‍ ഇയാളെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമുഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉത്തരാഖണ്ഡിലെ ഗര്‍ജിയ ദേവി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് എംഎല്‍എയുടെ വിവാദ പ്രതികരണം. വീട്ടിലെത്തിയ രണ്ട് ദലിത് സ്ത്രീകളെയും, ടോള്‍ പ്ലാസയിലെ യുവാക്കളെയും അടിച്ച സംഭവത്തില്‍ വിവാദത്തിലായ വ്യക്തിയാണ് തുക്രാല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss