|    Dec 14 Thu, 2017 1:48 pm
FLASH NEWS
Home   >  Kerala   >  

ഞങ്ങള്‍ക്ക് വേണ്ടത് ഹാദിയയെ അല്ല അഖിലയെ: അശോകന്‍

Published : 1st December 2017 | Posted By: shins

വൈക്കം: തങ്ങള്‍ക്കുവേണ്ടത് ഹാദിയയെ അല്ല അഖിലയെ ആണെന്നും മകളെ തിരിച്ചുകിട്ടാന്‍ ഏതറ്റം വരെയും പോവുമെന്നും ഹാദിയയുടെ പിതാവ് അശോകന്‍. വിവാഹസമയം തന്നെ തങ്ങള്‍ക്ക് ഒരു കുട്ടി മതിയെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ആണായാലും പെണ്ണായാലും ഞങ്ങളുടെ ജീവിതവും സ്വത്തും ആ കുട്ടിക്കായി കരുതി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ ഞങ്ങള്‍ക്ക് എങ്ങനെ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കഴിയുമെന്നും ്അശോകന്‍ ചോദിക്കുന്നു. അവളെ തിരിച്ചുകിട്ടുന്നതിനായി തങ്ങളുടെ എല്ലാ സമ്പാദ്യവും ഉപയോഗിക്കുമെന്നും അശോകന്‍ പറയുന്നു. ദേശീയമാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ ഇക്കാര്യം പറഞ്ഞത്. താന്‍ സിഗരറ്റ് വലിച്ചും മദ്യപിച്ചും ആശ്വാസം തേടുമ്പോള്‍ തന്റെ ഭാര്യ പൊന്നമ്മ എങ്ങനെ വിഷമം തീര്‍ക്കുമെന്നും അശോകന്‍ ചോദിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക