|    Jul 16 Mon, 2018 10:16 pm
FLASH NEWS

‘ഞങ്ങള്‍ക്കും പറയാനുണ്ട്’ ജില്ലാതല പ്രചാരണജാഥ നാളെ തുടങ്ങും

Published : 24th September 2017 | Posted By: fsq

 

പാലക്കാട്: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന പ്രചരണജാഥയ്ക്ക് 25ന് തുടക്കമാവുമെന്ന് പോപുലര്‍ഫ്രണ്ട് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ എട്ടിന് പറളിയില്‍ നിന്ന് ജാഥ ആരംഭിക്കും. കവലപ്രസംഗം, തെരുവ് നാടകം, ലഘുലേഖ വിതരണം തുടങ്ങിയവ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ജാഥ, 26, 27, 28, ഒക്ടോബര്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് തിയ്യതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. നാലിന് കാമ്പ്രത്ത്ചള്ളയിലാണ് സമാപനം. ഹിന്ദുത്വ ഫാഷിസത്തിനെതിരെ ഉയരുന്ന ശബ്ദങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്ന ഭീതിതമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഇതിന്റെ ഭാഗമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള ഇത്തരം കുല്‍സിത ശ്രമങ്ങളെ പോപുലര്‍ഫ്രണ്ട് ജനകീയമായി പ്രതിരോധിക്കും. ഇതിന്റെ ഭാഗമായാണ് ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പോപുലര്‍ഫ്രണ്ടിനെതിരെ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍, മറുവശത്ത് ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദ്ദത്തിലാക്കി സംഘടനയ്‌ക്കെതിരെ നീക്കം നടത്തുകയാണ് ഹിന്ദുത്വഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എ ഷറഫുദ്ദീന്‍, സ്വാഗതസംഘം കണ്‍വീനര്‍ സി എം അബ്ദുല്‍ ലത്തീഫ്, മീഡിയ ചാര്‍ജ് എസ് അബ്ബാസ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss