|    Jul 23 Mon, 2018 1:22 pm
FLASH NEWS

‘ഞങ്ങള്‍ക്കും പറയാനുണ്ട്’ പോപുലര്‍ ഫ്രണ്ട് വാഹന പ്രചാരണ ജാഥ നടത്തി

Published : 28th September 2017 | Posted By: fsq

 

താമരശ്ശേരി:അടുത്ത മാസം ഏഴിനു തിരുവനന്തപുരത്ത് നടക്കുന്ന പോപുലര്‍ ഫ്രണ്ട്  മഹാസമ്മേളനത്തിന്റെ ഭാഗമായി ഞങ്ങള്‍ക്കും പറയാനുണ്ട് താമരശ്ശേരി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രചരണ ജാഥ തച്ചംപൊയിലില്‍ ജില്ലാ സെക്രട്ടറി പി  നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.നിരോധനം കാട്ടി ഭയപ്പെടുത്തി പോപുലര്‍ ഫ്രണ്ടിനെ നിശ്ശബ്ദരാക്കമെന്ന് കരുതരുതെന്നുംനല്ല ദിനങ്ങള്‍ വരുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയവര്‍ ജനങ്ങള്‍ക്ക് എല്ലാ വിധത്തിലും സമ്മാനിച്ചത് ദുരിതം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസത്തിനെതിരേ പറയുന്നവരെ ഇല്ലാതാക്കുന്ന അവസ്ഥയാണ് സംജാതമായത്. ഇത് ജനാധിപത്യ വിശ്വാസികള്‍ കണക്കിലെടുക്കണം.ഡിവിഷന്‍ പ്രസിഡന്റ് എം ടി അബുഹാജി അധ്യക്ഷത വഹിച്ചു.ഈര്‍പോണ, വാടിക്കല്‍, തച്ചംപൊയില്‍, കോരങ്ങാട്,താമരശ്ശേരി, കാരാടി, അണ്ടോണ, കുടുക്കില്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകുന്നേരം കൂടത്തായിയില്‍ സമാപിച്ചു. നജ്മുദ്ദീന്‍ ചേന്ദമംഗല്ലൂര്‍ ഉദ്ഘാടനം ചെയ്തു.ഇകെ മുഹമ്മദ്, സലാം കപ്പുറം,പിസി നാസര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss