|    Jul 18 Wed, 2018 1:11 am
FLASH NEWS

ഞങ്ങള്‍ക്കും പറയാനുണ്ട്; പ്രചാരണജാഥയ്ക്കും തെരുവുനാടകത്തിനും ജനശ്രദ്ധയേറുന്നു

Published : 27th September 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയമുയര്‍ത്തി ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രചരണ ജാഥക്കും അതിജീവന കലാസമിതി അവതരിപ്പിക്കുന്ന തെരുവുനാടകത്തിനും ജനശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്നു. ഇന്നലെ രാവിലെ 8.30ന് ഷൊര്‍ണൂര്‍ ഡിവിഷന്‍തല പര്യടനം ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ചു. തുടര്‍ന്ന് ഷൊര്‍ണൂര്‍ ടൗണ്‍, കുളപ്പുള്ളി, വാണിയംകുളം, കോതകുര്‍ശ്ശി, കിഴൂര്‍ റോഡ്, തൃക്കടീരി, എലിയപ്പെറ്റ, ചെര്‍പ്പുളശ്ശേരി ജങ്ഷന്‍, ബസ് സ്റ്റാന്റ്, തൂത, മഞ്ചക്കല്‍, നെല്ലായ, പേങ്ങാട്ടിരി എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്കു ശേഷം മുണ്ടക്കോട്ടുകുര്‍ശ്ശിയില്‍ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ നിരവധിയാളുകളാണ് നാടകം കാണാനും പ്രസംഗം കേള്‍ക്കാനുമായെത്തിയത്. ഹിന്ദുത്വ ഫാഷിസം രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങളും ഒരു വിഭാഗം മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പോപുലഫ്രണ്ടിനെതിരേ നടത്തുന്ന കള്ള പ്രചരണങ്ങളും രാജ്യത്തെ സാമ്പത്തിക ഭദ്രത തകര്‍ത്ത നോട്ട് നിരോധനവും, ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മുസ്‌ലിം, ദലിതുകള്‍ക്കെതിരേ നടന്ന് കൊണ്ടിരിക്കുന്ന ആള്‍കൂട്ട അക്രമണങ്ങളും, ഹാദിയ വിഷയവും തുറന്ന് കാട്ടുന്നതായിരുന്നു തെരുവ് നാടകം. പര്യടന കേന്ദ്രങ്ങളില്‍ മൊയ്തീന്‍ഷ ആലൂര്‍, റാഷിദ് കുറ്റിക്കോട്, സിദ്ധീക്ക് കൊടുമുണ്ട സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss