|    Jul 20 Fri, 2018 10:19 pm
FLASH NEWS

ഞങ്ങള്‍ക്കും പറയാനുണ്ട്‌ : പോപുലര്‍ ഫ്രണ്ട് വാഹന പ്രചാരണ ജാഥ നടത്തി

Published : 27th September 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന കാംപയിന്റെ ഭാഗമായുള്ള പോപുലര്‍ ഫ്രണ്ട് നടത്തിയ വാഹന പ്രചാരണ ജാഥ ഏന്തയാറില്‍ നിന്ന് ആരംഭിച്ചു. തുടര്‍ന്ന് ഇടയരിക്കപ്പുഴ, പ്ലാക്കപ്പടി, മുണ്ടത്താനം, നെടുംകുന്നം എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് പത്തനാട് സമാപിച്ചു. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് സമാപന യോഗം ഉദ്ഘാടനം ചെയ്ത് ഡിവിഷന്‍ പ്രസിഡന്റ് നിഷാദ് വാഴൂര്‍ പറഞ്ഞു. കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പോപുലര്‍ ഫ്രണ്ടിനെതിരേ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ ഒരു വശത്തു നടക്കുന്നു. മറുവശത്ത് അധികാരത്തിന്റെ പിന്‍ബലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സമര്‍ദ്ദത്തിലാക്കി സംഘടനക്കെതിരേ ഗൂഢനീക്കം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധയിടങ്ങളില്‍ സുനീര്‍ മൗലവി, ഉനൈസ്, ഷിഹാബ് വാഴൂര്‍, സഫറുല്ലാ മൗലവി സംസാരിച്ചു. ഇന്നു രാവിലെ ചാമംപതാലില്‍ നിന്ന് ജാഥ ആരംഭിച്ച് കൊടുങ്ങൂര്‍, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, കുരിശുങ്കല്‍, ജങ്ഷന്‍, ചേനപ്പാടി, കൂവപ്പള്ളി, ആനക്കല്ല്, ആനിത്തോട്ടം, വഴി കാഞ്ഞിരപ്പള്ളിയില്‍ വൈകീട്ട് ഏഴിന് സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss