|    Oct 16 Tue, 2018 3:17 pm
FLASH NEWS

ഞങ്ങള്‍ക്കും പറയാനുണ്ട്; പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനം ഏഴിന് തിരുവന്തപുരത്ത്

Published : 27th September 2017 | Posted By: fsq

 

കൊച്ചി: ഹിന്ദു ഫാഷിസത്തിനെതിരേ ഉയര്‍ന്നുവരുന്ന നിലപാടുകളെ ഇല്ലായ്മ ചെയ്യാനുള്ള പ്രവണതയാണ് രാജ്യത്ത നിലനില്‍ക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. രാജ്യത്തിന്റെ ഭരണഘടനയിലും ജനാധിപത്യത്തിലുമൂന്നിയുള്ള പ്രവര്‍ത്തനങ്ങളെ തടയുവാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളും ഇതിന്റെ ഭാഗമാണ്. ദുഷ്പ്രചരണങ്ങളെ മുന്നില്‍ നിര്‍ത്തി പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കുവാനുള്ള നീക്കങ്ങള്‍ക്കെതിരേ ഒക്‌ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മഹാ സമ്മേളനത്തില്‍ ജില്ലയില്‍ നിന്ന് പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നത്. ഏകപക്ഷീയവും നിക്ഷ്പിത താല്‍പര്യങ്ങളില്‍ ഊന്നിയുള്ള പ്രചരണങ്ങളാണ് സംഘടനയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്നത്. പോപുലര്‍ ഫ്രണ്ടിനെതിരേ ദേശീയ മാധ്യമങ്ങള്‍ തെറ്റായ റിപോര്‍ട്ടുകളാണ് പ്രചരിപ്പിക്കുന്നത്. ഇസ്്‌ലാമിക് സ്റ്റേറ്റുമായി സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതുവരെയും അതിനെ സാധുകരിക്കുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുവാന്‍ സാധിച്ചിട്ടില്ല. എന്‍ഐഎ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സികളെ സമ്മര്‍ദ്ദം ചെലുത്തി സംഘടനയ്‌ക്കെതിരേ തിരിച്ചുവിട്ടതിന്റെ ഫലമായി രൂപംകൊണ്ട കേസുകള്‍ മാത്രമാണ് നിലവിലുള്ളതെന്നും നേതാക്കള്‍ ആരോപിച്ചു. കാല്‍ നൂറ്റാണ്ടു കാലമായി രാജ്യത്ത് നിയമവിധേയമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആയിരകണക്കിന് പ്രവര്‍ത്തകരുള്ള പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. ദാരിദ്രത്തിനും നിരക്ഷരതയുക്കമെതിരേ സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭരണകൂടങ്ങളുടെ പ്രശംസ നേടിയിട്ടുള്ളതാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണി ഹിന്ദുത്വ ഫാഷിസമാണെന്ന സംഘടനയുടെ  നിലപാട് സുതാര്യവും വ്യക്തവുമാണ്. അതുകൊണ്ടു തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെ ലക്ഷ്യം വയ്ക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മഹാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയില്‍ വാഹന പ്രചരണ ജാഥ, ലഘുലേഖ വിതരണം, ഫാഷിസ്റ്റ് വിരുദ്ധ സംഗമം, ഗൃഹസമ്പര്‍ക്ക പരിപാടി, പോസ്റ്റര്‍ പ്രചരണം, തെരുവ് നാടകങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. 25ന് ആരംഭിച്ച പ്രരചണ പരിപാടികള്‍ ഒക്‌ടോബര്‍ അഞ്ച്‌വരെ നീണ്ട് നില്‍ക്കും. ജില്ലാ പ്രസിഡന്റ് കെ എ അഫ്‌സല്‍, ജില്ലാ സെക്രട്ടറി സി എ ഷിജാര്‍, ജില്ലാ കമ്മിറ്റിയംഗം ജമാല്‍ മുഹമ്മദ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss