|    Jul 19 Thu, 2018 11:39 am
FLASH NEWS

ഞങ്ങള്‍ക്കും പറയാനുണ്ട്‌ : പോപുലര്‍ ഫ്രണ്ട് വാഹന ജാഥ ജില്ലയില്‍ ആരംഭിച്ചു

Published : 26th September 2017 | Posted By: fsq

 

മുണ്ടക്കയം: ഞങ്ങള്‍ക്കും പറയാനുണ്ട് കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹനജാഥ മുട്ടപ്പള്ളിയില്‍ നിന്ന് ആരംഭിച്ചു. ഇന്നലെ രാവിലെ 9ന് ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി വാഹന ജാഥ ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമായിരിക്കുകയാണെന്നും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന ഫാഷിസ്റ്റ് തന്ത്രം പോപുലര്‍ ഫ്രണ്ടിന്റെ പക്കല്‍ വിലപ്പോവില്ലെന്നും സി എച്ച് നിസാര്‍ മൗലവി പറഞ്ഞു. തുടര്‍ന്ന് മുക്കൂട്ടുതറ, ചാത്തന്‍തറ, വെച്ചുച്ചിറ, ശ്രീനിപുരം, എരുമേലി, പുലിയൂര്‍, പുഞ്ചവയല്‍, വണ്ടന്‍പതാല്‍, മനക്കച്ചിറ പെരുവന്താനം എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ നെജ്മുദ്ദീന്‍ മുണ്ടക്കയം, അബ്ദുല്‍ഹക്കിം, സുനീര്‍ പാറയ്ക്കല്‍ സംസാരിച്ചു. തുടര്‍ന്ന് ആദ്യദിന പ്രചാരണത്തിന്റെ സമാപന സമ്മേളനം മുണ്ടക്കയത്ത് നടന്നു.പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം ഷെമീര്‍ അലിയാര്‍ ഉദ്ഘാടനം ചെയ്തു.സംഘപരിവാറിന്റെ വളര്‍ച്ചയെ ജനകീയ മുന്നേറ്റത്തിലൂടെ തടഞ്ഞുനിര്‍ത്താന്‍ ജനം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിവധവും ബാബരി തകര്‍ച്ചയും നിരവധി കലാപങ്ങളും നടത്തിയ സംഘപരിവാരത്തിനെതിരേ ജനകീയ മുന്നേറ്റമുണ്ടാവണം. കല്‍ബുര്‍ഗിയെയും പന്‍സാരയെയും ഗൗരിലങ്കേഷിനെയും എല്ലാം ഇല്ലായ്മ ചെയ്തവര്‍ മുസ്‌ലിംകളെ ഉന്നംവച്ചു തുടങ്ങിയിരിക്കുകയാണ്. സാക്കിര്‍ നായിക്കിനെയും എം എം അക്ബറിനെയും പീസ് സ്‌കൂളിനെയും ഒതുക്കിയവര്‍ പോപുലര്‍ ഫ്രണ്ടിനെതിരേയും തിരിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുണ്ടക്കയം സമ്മേളനാന്തരം കേരളാ തിയേറ്റേഴ്‌സ് അവതരിപ്പിച്ച ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന തെരുവു നാടകവും അരങ്ങേറി. സമാപന സമ്മേളനത്തില്‍ ഡിവിഷന്‍ പ്രസിഡന്റ് ടി എസ് സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നെജുമുദ്ദീന്‍, അബ്ദുറഷീദ് സംസാരിച്ചു. ഇന്ന് ഏന്തയാറില്‍ നിന്നു രാവിലെ ആരംഭിക്കുന്ന വാഹന ജാഥ വൈകീട്ട് പത്തനാട് സമാപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss