|    Oct 15 Mon, 2018 7:02 pm
FLASH NEWS

ഞങ്ങള്‍ക്കും പറയാനുണ്ട് മഹാസമ്മേളനം – ജില്ലയില്‍ വ്യാപക പ്രചാരണം സംഘടിപ്പിക്കും: പോപുലര്‍ ഫ്രണ്ട്

Published : 26th September 2017 | Posted By: fsq

 

വടകര: ഹിന്ദ്വത്വ ഫാഷിസത്തിനെതിരേ ഉയര്‍ന്നു വരുന്ന ശബ്ദങ്ങളെ ഓരോന്നായി ഇല്ലായ്മ ചെയ്ത് കൊണ്ടിരിക്കുന്ന ഭീതിതമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്. ഗാന്ധിജി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള ഫാസിസ്റ്റ് കൊലപാതകങ്ങളും ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപെടുത്താനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കവും ഇതിന്റെ ഭാഗമാണ്. ഇതിനെതിരേ ഒക്ടോബര്‍ 7 ശനിയാഴ്ച തിരുവനന്തപുരത്ത് ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയം മുന്‍നിര്‍ത്തി പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചുള്ള മഹാസമ്മേളനത്തിന്റെ വിജയത്തിനായി ജില്ലയില്‍ വ്യാപക പ്രചാരണം നടത്തുമെന്ന് പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കള്ള വാ ര്‍ത്തകള്‍ പ്രചരിപ്പിച്ച് പോപുലര്‍ ഫ്രണ്ടിനെതിരേ തെറ്റിദ്ധാരണകള്‍ പരത്താനുള്ള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോ ള്‍ മറുവശത്ത് അധികാരത്തിന്റെ പിന്‍ബലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ സമ്മര്‍ദത്തിലാക്കി സംഘടനക്കെതിരേ നീക്കം നടത്തുകയാണ് ഹിന്ദ്വത്വ ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനെതിരേ സംഘടന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതിലുള്ള ജനകീയ പ്രചരണങ്ങള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി നോര്‍ത്ത് ജില്ലാ കമ്മിറ്റി ഇന്നലെ മുതല്‍ അടുത്ത മാസം 4 വരെ ഡിവിഷന്‍ തലങ്ങളില്‍ വാഹന പ്രചാരണ ജാഥ, ഹൗസ് കാംപയിന്‍ എന്നിവയ്ക്ക് തുടക്കമായി. വാഹന ജാഥയില്‍ അതിജീവനാ കലാ സംഘം അവതരിപ്പിക്കുന്ന ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന തെരുവ് നാടകവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സിഎ ഹാരിസ്, ജില്ലാ സെക്രട്ടറി എപി അബ്ദുല്‍ നാസര്‍, വടകര ഡിവിഷന്‍ പ്രസിഡന്റ് സജീര്‍ വള്ളിക്കാട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss