|    Aug 14 Tue, 2018 1:52 pm
FLASH NEWS

ഞങ്ങള്‍ക്കും പറയാനുണ്ട് :വാഹന പ്രചാരണ ജാഥ ഇന്ന് മുരിക്കാശ്ശേരിയില്‍ ആരംഭിക്കും

Published : 26th September 2017 | Posted By: fsq

 

മുരിക്കാശ്ശേരി: ഞങ്ങള്‍ക്കും പറയാനുണ്ട്, പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടത്തുന്ന പ്രചാരണ വാഹന ജാഥ ഇന്ന് മുരിക്കാശ്ശേരിയില്‍ ആരംഭിക്കും. രാവിലെ 8.30ന് മുരിക്കാശ്ശേരി ടൗണില്‍ നടക്കുന്ന യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം പി എ മുഹമ്മദ് ഷറഫുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് എം കെ ബഷീര്‍, ജില്ലാ സെക്രട്ടറി പി ജെ ഇസ്മായില്‍ ഏരിയ പ്രസിഡന്റ് മുഹമ്മദ് ഹനീഫ, ഏരിയ സെക്രട്ടരി നൗഷാദ് മുരിക്കാശ്ശേരി, സംസാരിക്കും. ഇടുക്കി, ദേവികുളം മേഖലകളില്‍ ജാഥ പര്യടനം നടത്തും. വൈകീട്ട് 6.30ന് ഇരുമ്പുപാലത്താണ് സമാപനം. സമാപന സമ്മേളനത്തില്‍ നൗഷാദ് കാസിം മുഖ്യ പ്രഭാഷണം നടത്തും. അബ്ദുര്‍ റസാഖ് മൗലവി നെയ്‌ശേരി സംസാരിക്കും. നാളെ നെടുങ്കണ്ടം, 28 തൂക്കുപാലം, 29 പെരിയാര്‍, ഒക്ടോബര്‍ മൂന്ന് വണ്ണപ്പുറം, നാല് തൊടുപുഴ എന്നിങ്ങനെ മേഖലകള്‍ തിരിച്ചാണ് പ്രചാരണ പരിപാടികള്‍ നടത്തുന്നത്. പ്രധാന കേന്ദ്രങ്ങളില്‍ തെരുവുനാടകവും അരങ്ങേറും. ദലിത് മുസ്്‌ലിം പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും സാമൂഹിക വികസന മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്ന പോപുലര്‍ ഫ്രണ്ടിനെ സമൂഹമധ്യത്തില്‍ ഇകഴ്ത്താനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കാനും ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചുവന്നിരിക്കുകയാണ്. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല പോപുലര്‍ ഫ്രണ്ടിന് ഉണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് ഒക്ടോബര്‍ ഏഴിന് മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധ, അവകാശ പോരാട്ടങ്ങളില്‍ എന്നും പോപുലര്‍ ഫ്രണ്ടിനൊപ്പം നിലകൊള്ളുന്ന പൊതുസമൂഹം പ്രചാരണ ജാഥകളോടും മഹാസമ്മേളനത്തോടും സഹകരിക്കണമെന്നും പോപുലര്‍ ഫ്രണ്ട് അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss