|    Oct 17 Wed, 2018 3:14 pm
FLASH NEWS

ഞങ്ങള്‍ക്കും പറയാനുണ്ട് : പ്രചാരണജാഥ ഇന്ന് ഷൊര്‍ണൂര്‍ ഡിവിഷനില്‍ പര്യടനം നടത്തും

Published : 26th September 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയമുയര്‍ത്തി തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പോപുലര്‍ഫ്രണ്ട് ജില്ലാപ്രചരണ ജാഥ ഇന്ന് ഷൊര്‍ണൂര്‍ ഡിവിഷനില്‍ പര്യടനം നടത്തും. രാവിലെ 8.30ന് ഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ജാഥക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ഷൊര്‍ണൂര്‍ ടൗണ്‍, കുളപ്പുള്ളി, വാണിയംകുളം, കോതകുര്‍ശ്ശി, കിഴൂര്‍ റോഡ്, തൃക്കടീരി, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാവിലത്തെ പര്യടനം കുറ്റിക്കോട് സമാപിക്കും. ഉച്ചക്ക് ശേഷം 3ന് എലിയപ്പെറ്റ,  ചെര്‍പ്പുളശ്ശേരി ജങ്ഷന്‍, ബസ് സ്റ്റാന്റ്, തൂത, മഞ്ചക്കല്‍, നെല്ലായ, പേങ്ങാട്ടിരി എന്നിവിടങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം മുണ്ടക്കോട്ടുകുര്‍ശ്ശിയില്‍ സമാപിക്കും.  ഹിന്ദുത്വ ഫാഷിസം രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങളും ഒരു വിഭാഗം മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പോപുലര്‍ ഫ്രണ്ടിനെതിരെ നടത്തുന്ന കള്ള പ്രചരണങ്ങളും തെറ്റിദ്ധാരണകളും തുറന്നു കാട്ടുന്ന തെരുവ് നാടകവും, കവല പ്രസംഗവും ലഘുലേഖ വിതരണവും നടത്തും. ബഷീര്‍ മൗലവി, ഹമീദ് അന്‍വരി, റാഷിദ് കുറ്റിക്കോട് സംസാരിക്കും. ഇന്നലെ രാവിലെ പറളിയില്‍ നിന്നാണ് പ്രചരണജാഥ തുടങ്ങിയത്. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ജില്ലാ കമ്മിറ്റിയംഗം വി അബ്ദുല്‍ ബഷീര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss