|    May 20 Sun, 2018 5:20 pm
FLASH NEWS

‘ഞങ്ങള്‍ക്കും പറയാനുണ്ട് ‘ : പോപുലര്‍ ഫ്രണ്ട് പ്രചാരണജാഥ അടൂരില്‍

Published : 4th October 2017 | Posted By: fsq

 

അടൂര്‍: ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ  രാവിലെ 10ന്് പുന്തലയില്‍ ഡിവിഷന്‍ പ്രസിഡന്റ്് അനീഷ് പറക്കോട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചേരിക്കല്‍, മുട്ടാര്‍, മുത്തോണി, മെഡിക്കല്‍ മിഷന്‍ ജങ്ഷന്‍, കടയ്ക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ പര്യടനത്തിനു ശേഷം പന്തളം ടൗണില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ കമ്മിറ്റിയംഗം താജുദ്ദീന്‍ നിരണം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി വഹാബ് മുട്ടാര്‍ അധ്യക്ഷത വഹിച്ചു. ഷിഹാബ്,സിയാദ് നിരണം,മുഹമ്മദ് റാഷിദ് വിവിധ പ്രദേശങ്ങളില്‍ സംസാരിച്ചു. വാഹന ജാഥയ്ക്ക് അന്‍സാരി മുട്ടാര്‍,ഷെഫീക്ക്,സജീവ്,നിഷാദ്,ഷമീര്‍ മുട്ടാര്‍ നേതൃത്വം നല്‍കി. പ്രചാരണത്തിന്റെ ഭാഗമായി അതിജീവന കലാസംഘം അവതരിപ്പിച്ച നാടകവും സംഘടിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss