|    Jan 19 Fri, 2018 9:05 am
FLASH NEWS

ഞങ്ങള്‍ക്കും പറയാനുണ്ട്, മഹാസമ്മേളനം : പോപുലര്‍ ഫ്രണ്ട് ജാഥ വണ്ടിപ്പെരിയാറില്‍

Published : 1st October 2017 | Posted By: fsq

 

തൊടുപുഴ: ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തിനു മുന്നോടിയായി ജില്ലയില്‍ നടക്കുന്ന വാഹന പ്രചാരണ ജാഥ വണ്ടിപ്പെരിയാര്‍ മേഖലയില്‍ പര്യടനം നടത്തി. കുമളിയില്‍ രാവിലെ 9.30ന് നവാസ് സന്യാസിയോട ഉദ്ഘാടനം ചെയ്തു. വാളാര്‍ഡി, കറുപ്പുപാലം തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് ഏഴിന് വണ്ടിപ്പെരിയാര്‍ ടൗണില്‍ സമാപിച്ചു. നജ്മുദ്ദീന്‍ മുണ്ടക്കയം മുഖ്യപ്രഭാഷണം നടത്തി. വിവിധയിടങ്ങളില്‍ നാടകവും അരങ്ങേറി. ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്, സെക്രട്ടറി ഷിഹാബുദ്ദീന്‍ നേതൃത്വം നല്‍കി. ഒക്ടോബര്‍ മൂന്നിന് ജാഥ വണ്ണപ്പുറം മേഖലയിലും നാലിന് തൊടുപുഴ മേഖലയിലും പര്യടനം നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day