|    Oct 22 Mon, 2018 3:15 pm
FLASH NEWS

ഞങ്ങള്‍ക്കും പറയാനുണ്ട്: പോപുലര്‍ ഫ്രണ്ട് വാഹന പ്രചാരണ ജാഥ നടത്തി

Published : 29th September 2017 | Posted By: fsq

 

എടക്കര: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ നടക്കുന്ന പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം നിലമ്പൂര്‍ ഡിവിഷന്‍ കമ്മിറ്റി വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. രാവിലെ പള്ളിപ്പടിയില്‍ ഡിവിഷന്‍ എന്‍ മുജീബ് ജാഥ ഉദ്ഘാടനം ചെയ്തു. കരുനെച്ചി, ചെമ്പന്‍കൊല്ലി, കലാസാഗര്‍, മുണ്ട, മൂത്തേടം എന്നിവിടങ്ങള്‍ ചുറ്റി എടക്കര മുസ്‌ലിയാരങ്ങാടിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഷാഫി എടക്കര, ഹംസ ചീരക്കുഴി, ഫായിസ് കണിച്ചേരി, അബ്ദുല്‍ ഹഖീം എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് എടക്കര ബസ് സ്റ്റാന്റില്‍ തെരുവ് നാടകവും നടന്നു. ഇന്നലെ നിലമ്പൂര്‍, മങ്കട, മഞ്ചേരി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ ഡിവിഷനുകളിലായി നാല്‍പ്പത്തിനാല് സ്ഥലങ്ങളിലാണ് വാഹനജാഥയും തെരുവ് നാടകവും പര്യടനം നടത്തിയത്. മങ്കടയില്‍ ഡിവിഷന്‍ പ്രസിഡന്റ് പി കെ മുഹമ്മദ് സുജീര്‍ രാവില ഒമ്പത് മണിക്ക് ഉദ്ഘാടനം ചെയ്ത ജാഥ രാത്രി എട്ട് മണിക്ക് തിരൂര്‍ക്കാട് സമാപിച്ചു. കൊണ്ടോട്ടി ഡിവിഷനിലെ രണ്ട് ഏരിയകളിലായി നടന്ന പതിനാറ് സ്ഥലങ്ങളില്‍ പര്യടനം നടത്തി. സമാപനം രാത്രി 8 മണിക്ക് കൊണ്ടോട്ടിയില്‍ സംസ്ഥാന സമിതിയംഗം പി നൂറുല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു.പെരിന്തല്‍മണ്ണ എടയാറ്റൂരില്‍ ഏരിയാ പ്രസിഡന്റ് സാജിദ് ഉദ്ഘാടനം ചെയ്തു. ചിക്കോട് ഏരിയ വാഹനജാഥ ഇന്ന് രാവിലെ അഷ്‌റഫ് ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്യും. വെട്ടുപാറ, വാവൂര്‍, ഇരട്ടമൂഴി, വെട്ടത്തൂര്‍, മപ്രം, എളമരം, വാലില്ലാ പുഴ, ചെറുവായൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി എട്ട് മണിക്ക് എടവണ്ണപ്പാറയില്‍ സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss