|    Jul 19 Thu, 2018 12:13 am
FLASH NEWS

‘ഞങ്ങള്‍ക്കും പറയാനുണ്ട്’ മഹാസമ്മേളനം : പോപുലര്‍ ഫ്രണ്ട് ജാഥ ഇന്ന് വണ്ടിപ്പെരിയാറില്‍

Published : 29th September 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് നടക്കുന്ന മഹാസമ്മേളനത്തിനു മുന്നോടിയായി ജില്ലയില്‍ നടക്കുന്ന വാഹന പ്രചാരണ ജാഥ ഇന്ന് വണ്ടിപ്പെരിയാര്‍ മേഖലയില്‍ പര്യടനം നടത്തും. കുമളിയില്‍ രാവിലെ 9.30ന് നവാസ് സന്യാസിയോട ഉദ്ഘാടനം ചെയ്യും.  വാളാര്‍ഡി, മ്ലാമല, പാമ്പനാര്‍, വള്ളക്കടവ്, കറുപ്പുപാലം തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ വൈകീട്ട് ഏഴിന് വണ്ടിപ്പെരിയാര്‍ ടൗണില്‍ സമാപിക്കും. നജ്മുദ്ദീന്‍ മുണ്ടക്കയം മ്ുഖ്യപ്രഭാഷണം നടത്തും. വിവിധയിടങ്ങളില്‍ നാടകവുമുണ്ടാവും. ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്, സെക്രട്ടറി ഷിഹാബുദ്ദീന്‍ നേതൃത്വം നല്‍കും. ഇന്നലെ 8.30ന് ജാഥ നവാസ് സന്യാസിയോട വെള്ളയാംകുടിയില്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പനയില്‍ ഏരിയ കമ്മിറ്റിയംഗം വഹാബ് തൂക്കുപാലം സംസാരിച്ചു. പുളിയന്‍മല, അന്യാര്‍തൊളു, കൂട്ടാര്‍, തേര്‍ഡ്ക്യാംപ്, ബാലന്‍പിള്ള സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ കോര്‍ണര്‍ യോഗങ്ങള്‍ക്കു ശേഷം വൈകീട്ട് ആറുമണിക്ക് തൂക്കുപാലത്ത് സമാപിച്ചു. സമാപന സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗം പി എ മുഹമ്മദ് ഷറഫുദ്ദീന്‍ വിഷയം അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ നാടകവും അരങ്ങേറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss