|    Oct 21 Sun, 2018 11:11 pm
FLASH NEWS

ഞങ്ങള്‍ക്കും പറയാനുണ്ട് : പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തിനായി ജില്ലയില്‍ വ്യാപക പ്രചാരണം

Published : 24th September 2017 | Posted By: fsq

 

കൊല്ലം:ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടുത്തമാസം ഏഴിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിനായി ജില്ലയില്‍ വ്യാപക പ്രചാരണം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഇ അബ്ദുല്‍ ലത്തീഫ് വാര്‍ത്താസമ്മേളനത്തി ല്‍ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന്, നാല് തിയ്യതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാഹനപ്രചാരണജാഥ സംഘടിപ്പിക്കും. അഞ്ച്, ആറ് തിയ്യതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഇഡി പ്രദര്‍ശനം നടത്തും. പ്രചാരണത്തിന്റെ ഭാഗമായി ഗൃഹസമ്പര്‍ക്കം, പോസ്റ്ററിങ്, ലഘുലേഖ വിതരണം, തെരുവ് നാടകം എന്നിവ സംഘടിപ്പിക്കും. ജില്ലയില്‍ നിന്ന് ആയിരക്കണക്കിനാളുകളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വഫാഷിസത്തിനെതിരേ ഉയരുന്ന ശബ്ദങ്ങളെ ഓരോന്നായി ഇല്ലായ്മ ചെയ്യുന്ന ഭീതിതമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഗാന്ധിജി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ള ഫാഷിസ്റ്റ് കൊലപാതകങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്. ഭരണഘടനാവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരേ തെറ്റിദ്ധാരണ പരത്തുമ്പോള്‍ മറുവശത്ത് അധികാരത്തിന്റെ പിന്‍ബലത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ സമ്മര്‍ദ്ദത്തിലാക്കി സംഘടനയ്‌ക്കെതിരേ നീക്കം നടത്തുകയാണ് ഹിന്ദുത്വഫാഷിസം. ഇതിനെതിരേ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഘടന പ്രചാരണം നടത്തുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എം ഷഫീഖ് തേവലക്കര, അയത്തില്‍ റിയാസ്, സിയാദ് കുട്ടി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss