|    Jun 21 Thu, 2018 10:00 pm
FLASH NEWS
Home   >  Top Stories   >  

ഞങ്ങളെയും ജീവിക്കാന്‍ അനുവദിക്കൂ, ഞങ്ങളും മനുഷ്യരാണ്; അക്കേഷ്യ മാഞ്ചിയം കൃഷി തകര്‍ത്ത ഒരു ഗ്രാമത്തിന്റെ നിലവിളി

Published : 7th April 2017 | Posted By: mi.ptk

‘ഞങ്ങളെ രോഗികളാക്കി..’ ഞങ്ങളുടെ ഗ്രാമത്തിന്റെ ജലസ്രോതസുകള്‍ നശിപിച്ചു.. ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ ഞങ്ങളും നിങ്ങളെ പോലെ മനുഷ്യരാണ്…. ഇത് അക്കേഷ്യ മാഞ്ചിയം കൃഷിയെ തുടര്‍ന് തകര്‍ന്ന ഒരു ഗ്രാമത്തിന്റെ നിലവിളിയാണ്.. ഭരണ സിരാ കേന്ദ്രത്തിന്റെ 22 കിലൊമീറ്റര്‍ അടുത്തു പാലോട് ഗ്രാമത്തിലെ ജനങ്ങളാണ് ജീവികാനുള്ള സമരവുമായി രംഗത്തിറങ്ങിയത്. ഒരു വ്യാഴവട്ട കാലം അക്കേഷ്യ മാഞ്ചിയം കൃഷി നടത്തി ജനങ്ങളെ രോഗത്തിലേക് തള്ളി യിടുകയും നീരുറവകള്‍ നശിപ്പിക്കുകയും വരും തലമുറയെ എന്‍ഡോസല്‍സള്‍ഫാന്‍ മാതൃകയില്‍ ആക്കിത്തീര്‍ക്കുകയും ചെയ്ത ഭരണാധികാരികള്‍ ഇനിയെങ്കിലും വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ടു ഗ്രാമം മുഴുവനും സമരത്തിലാണ്. തിരുവനന്തപുരം പാലോട് ഫോറെസ്റ്റ് റേഞ്ച് പരിധിയിലെ പെരിങ്ങമ്മല, ഇടിഞ്ഞാര്‍, ഞാറനീലി, ചെക്കക്കോണം, പാണ്ഢ്യന്‍പാറ, കളങ്കാവ്, എന്നിവിടങ്ങളാണ് നിബിഡ വനം വെട്ടിത്തെളിച്ചു മുമ്പത്തേക്കാള്‍ കൂടുതല്‍ കൃഷി ചെയ്യാന്‍ അധികാരികള്‍ രംഗത്തുള്ളത്. അക്കേഷ്യ മാഞ്ചിയം കൃഷി നേരത്തെ ഇവിടുള്ള ജനതയെ ശോസകോശ രോഗങ്ങളിലും, ആസ്തമ, അലര്‍ജി, തുടങ്ങിയ രോഗങ്ങളിലേക്കും തള്ളിയിട്ടിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇത് കുട്ടികളിടക്കമുള്ളവരിലേക് പടര്‍ന്നു പിടിക്കുന്ന ദുരവസ്ഥയാണ് ഇപ്പോള്‍. കഴിഞ്ഞ സര്‍കാരിന്റെ കാലത്ത് പ്രതിഷേധം ഉയരുകയും സ്ഥലം എം എല്‍ എ  ജെ. അരുന്ധതി നിയമസാഭയില്‍ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഇടപെട്ട അന്നത്തെ വനം മന്ത്രി ഘട്ടം ഘട്ടമായി പ്ലാന്റേഷന്‍ ഒഴിവാക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോളത്തെ വിളവെടുപ്പിനു ശേഷം കൂടുതല്‍ ജനവാസ കേന്ദ്രങ്ങളിലേക് പ്ലാന്റേഷന്‍ വര്‍ധിപ്പിക്കുന്ന നടപടിയാണ് അധികൃതര്‍  സ്വീകരിച്ചിരിക്കുന്നത്. ഭൂ വിസ്തൃതിയില്‍ ജില്ലയില്‍ പ്രഥമ സ്ഥാനത്തു നില്കുന്ന പെരിങ്ങമ്മല, നന്ദിയോട് ഗ്രാമ പഞ്ചായത്തുകളാണ് ഈ പ്ലാന്റേഷന്റെ ദുരിതം പേറുന്നത്. 40600 ഹെക്ടര്‍ സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന ഈ ഗ്രാമ പഞ്ചായത്തുകളില്‍ പതിനായിരത്തിലധികം ഹെക്ടര്‍ നിബിഡ വനവും, 3000 ഹെക്ടറോളം വന വല്കൃത മേഖലയുമാണ്. ഈ വനമേഖലയെ കൊല്ലാകൊല ചെയ്താണ് വീണ്ടും അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷനുള്ള നിലമൊരുക്കള്‍ തകൃതിയില്‍ നടക്കുന്നത്. വനം വകുപ്പിലെ ചില ഉന്നതരുടെയും, ചില രാഷ്ട്രീയ നേതാളുടെയും, ഇടനിലക്കാരുടെയും പണക്കൊതിയാണ് ഒരു ഗ്രാമത്തിന്റെ ചരമഗീതം കുറിക്കാന്‍ തയാറെടുക്കുന്നത്. ഇപ്പോള്‍ ഈ ഗ്രാമങ്ങളിലെ കിണറുകള്‍, കുളങ്ങള്‍ , നദികള്‍, നീരുറവകള്‍ എല്ലാം വറ്റിവരണ്ട ദുരവസ്ഥയാണ്. കുടിവെള്ളത്തിന് കിലോമീറ്ററുകള്‍ കാല്‍നട യാത്ര ചെയ്യണം. ഈ പ്ലാന്റേഷനെതിരെ കുട്ടികളും വയോധികരും അടക്കം ഗ്രാമം മുഴുവന്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതിന്റെ ഭാഗമായി ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുകയും മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തു. ഇനി പ്ലാന്റേഷന്‍ നടപ്പിലാക്കുന്നതിന് ഒരു തരി മണ്ണ് നല്‍കില്ലെന്നാണ് ഗ്രാമ വാസികള്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss