|    Sep 19 Wed, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജ. വി താഹിലാരമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Published : 13th August 2018 | Posted By: kasim kzm

ചെന്നൈ: ജസ്റ്റിസ് വിജയ കമലേഷ് താഹിലാരമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. ചെന്നൈയിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, സുപ്രിംകോടതി ജഡ്ജിയും മുന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ഇന്ദിരാ ബാനര്‍ജി, മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍, മന്ത്രിസഭയിലെ അംഗങ്ങള്‍, ചീഫ് സെക്രട്ടറി ഗിരിജാ വൈദ്യനാഥന്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിരാ ബാനര്‍ജി സുപ്രിംകോടതി ജസ്റ്റിസായി ഉയര്‍ത്തപ്പെട്ടതോടെയാണ് ചീഫ് ജസ്റ്റിസായി വിജയ കമലേഷ് താഹിലാരമണിയെ നിയമിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss