|    Feb 24 Sat, 2018 10:03 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജ. ബാബു മാത്യു പി ജോസഫ് സായുധസേനാ ട്രൈബ്യൂണല്‍ അംഗം

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: സായുധസേനാ ട്രൈബ്യൂണലിലെ ജുഡീഷ്യല്‍ അംഗമായി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ചുമതലയേറ്റു. ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിലാണ് അദേഹം സേവനമനുഷ്ഠിക്കുക. സൈനികരുടെ സര്‍വീസ് കേസുകളും സൈനിക കോടതി തീരുമാനങ്ങളിന്‍മേലുള്ള അപ്പീലുകളും മറ്റും പരിഗണിക്കുന്നതു സായുധസേനാ ട്രൈബ്യൂണലാണ്. ജുഡീഷ്യല്‍ അംഗങ്ങളും അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ട്രൈബ്യൂണല്‍. ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിമാരാണ് ജുഡീഷ്യല്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുക. മേജര്‍ ജനറല്‍ സ്ഥാനത്തുനിന്നോ അതിലും ഉയര്‍ന്ന പദവികളില്‍ നിന്നോ വിരമിക്കുന്ന സൈനികരെയാണ്അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളായി നിയമിക്കുന്നത്. കേരള ഹൈക്കോടതിയില്‍ നിന്ന് ജൂലൈയില്‍ വിരമിച്ച ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് മാറാട് കേസില്‍ വിചാരണ കേട്ട ജഡ്ജികൂടിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss