|    Nov 19 Mon, 2018 11:43 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജ. ജോസഫിനെ ജൂനിയറാക്കിയ നടപടി ജുഡീഷ്യറിയെ അപമാനിക്കല്‍

Published : 7th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മലയാളിയായ ജസ്റ്റിസ് കെ എം ജോസഫിനെ സീനിയോരിറ്റിയില്‍ ഏറ്റവും താഴെയാക്കി സുപ്രിംകോടതി ജഡ്ജിയായി നിയമിച്ച നടപടി ജൂഡീഷ്യറിയെ വരുതിക്കു വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഫലത്തില്‍ ജുഡീഷ്യറിയെ അപ—മാനിക്കലാണ്. ജസ്റ്റിസ് കെ എം ജോസഫിനെയാണു കൊളീജിയം ആദ്യം സുപ്രിംകോടതി ജഡ്ജി സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്തത്. എന്നാല്‍ അതംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാ—ത്തതിനെ തുടര്‍ന്ന് വീണ്ടും ശുപാര്‍ശ അയക്കേണ്ടി വന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിലനില്‍പ്പിനെയും തകര്‍ക്കുന്ന രീതിയിലാണു മോദി സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്നും ഇതു ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തെ പൂര്‍ണമായും തകര്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss