|    Jul 17 Tue, 2018 9:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ജ. ജയന്ത് പട്ടേല്‍ രാജിവച്ചു

Published : 27th September 2017 | Posted By: fsq

 

ബംഗളൂരു: വിവാദമായ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ജയന്ത് പട്ടേല്‍ രാജിവച്ചു. ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെയാണ് ഇശ്‌റത്ത് ജഹാന്‍ അടക്കം നാലുപേരെ ഗുജറാത്ത് പോലിസ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച കേസ് അദ്ദേഹം സിബിഐക്ക് വിടുന്നത്. നിലവില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായ അദ്ദേഹം വിരമിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാതെയാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, തന്റെ സീനിയോറിറ്റി കണക്കിലെടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിക്കാത്തതില്‍ ദുഃഖിതനായാണ് രാജിയെന്നും റിപോര്‍ട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss