|    Jul 27 Thu, 2017 2:28 pm
FLASH NEWS
Home   >  Kerala   >  

ജ്വല്ലറി കുത്തിതുറന്ന് 450 ഗ്രാം സ്വര്‍ണവും നാലര കിലോ വെള്ളിയും കവര്‍ന്നു

Published : 4th October 2016 | Posted By: mi.ptk

robbery

കാസര്‍കോട്: പൊയിനാച്ചി ബന്ദടുക്ക റൂട്ടിലെ കുണ്ടംകുഴിയില്‍ ജ്വല്ലറി കുത്തിതുറന്ന് 450 ഗ്രാം സ്വര്‍ണ്ണവും നാലര കിലോ വെള്ളി ആഭരണങ്ങളു മടക്കം 14ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. കുണ്ടംകുഴി ടൗണിലെ സുമംഗലി ജ്വല്ലറിയിലാണ് കവര്‍ച്ച. ജ്വല്ലറിയുടെ മുന്‍വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയത്. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടമയായ അശോകന്റെ പരാതിയില്‍ വേടകം പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ദരും ആതൂര്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക