|    Mar 24 Fri, 2017 9:43 pm
FLASH NEWS

ജ്വല്ലറി ഉടമകള്‍ നിക്ഷേപകരെ കബളിപ്പിച്ചതായി പരാതി

Published : 27th September 2016 | Posted By: SMR

കൊച്ചി: സാധാരണക്കാരില്‍ നിന്നും നിക്ഷേപങ്ങള്‍ സമാഹരിച്ച് തട്ടിപ്പ് നടത്തി അവതാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപന ഉടമയും സഹോദരങ്ങളും മുങ്ങിയതായി പരാതി. സ്ഥാപന ഉടമയായ യു അബ്ദുള്ളയും രണ്ട് സഹോദരങ്ങളും സ്ഥാപനങ്ങള്‍ പൂട്ടി തങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ പറ്റിച്ച് നാടുവിട്ടതായി കളമശ്ശേരി സ്വദേശികളായ ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍ സത്താര്‍, സുവിന്‍ ഫയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മക്കളുടെ വിവാഹത്തിനുള്ള സ്വര്‍ണം വാങ്ങാന്‍ നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായവരില്‍ അധികവും. കേരളത്തില്‍ എടപ്പാള്‍, തൃശൂര്‍, ഇടപ്പള്ളി ലുലുമാള്‍, കാടാമ്പുഴ, മഞ്ചേരി എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലും വിദേശത്തും ഷോറൂമുകള്‍ ഉണ്ടായിരുന്നു. 2016 മാര്‍ച്ച്, എന്നാല്‍ കാടാമ്പുഴയും, മഞ്ചേരിയും ഒഴികെ മറ്റെല്ലാ ഷോറൂമുകളും പൂട്ടി. കാടാമ്പുഴയിലെയും മഞ്ചേരിയിലെയും ഷോറൂം മറ്റാര്‍ക്കോ വിറ്റു. ഇപ്പോള്‍ വേറെ പേരുകളിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. തൃത്താലയിലുള്ള മൂന്ന് ബംഗ്ലാവുകള്‍ പൂട്ടിയാണ് ഇവര്‍ സ്ഥലം വിട്ടിരിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിച്ചു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക