|    Oct 17 Wed, 2018 7:46 pm
FLASH NEWS

ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം

Published : 20th September 2017 | Posted By: fsq

 

ആലക്കോട്: കരുവഞ്ചാല്‍ ടൗണില്‍ മെയിന്‍ റോഡിനോടു ചേര്‍ന്നുള്ള പൗര്‍ണമി ജ്വല്ലേഴ്‌സില്‍ കവര്‍ച്ചാശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ അറുത്തുമാറ്റി കള്ളന്‍ അകത്തുകയറിയെങ്കിലും ലോക്കര്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ ആഭരണങ്ങള്‍ നഷടപ്പെട്ടിട്ടില്ല. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കമ്പില്‍ സ്വദേശി ജഗദീഷിന്റേതാണ് ജ്വല്ലറി. ജ്വല്ലറിയുടെ ഒരുഭാഗത്തെ ഷട്ടര്‍ ഒരാള്‍ക്ക് അകത്തുകടക്കാവുന്ന രീതിയില്‍ അറുത്തുമാറ്റി. ഇതിനുള്ളിലെ ഗ്ലാസും ഇതുപോലെ അറുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തുകയറിയത്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ഇരുമ്പ് ലോക്കറും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ച നിലയിലാണ്. എന്നാല്‍ ലോക്കര്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. സമീപത്തെ ഹോട്ടല്‍ പുലര്‍ച്ചെ നാലോടെ തുറക്കുകയും പുറത്തെ ലൈറ്റിടുകയും ചെയ്തിരുന്നു. ഇതിനിടെ ജ്വല്ലറിക്ക് സമീപത്തുനിന്ന് ഒരു കാര്‍ ഓടിച്ചുപോവുന്നത് ഹോട്ടല്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഹോട്ടല്‍ തുറക്കുന്നതറിഞ്ഞ് കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടതായിരിക്കാമെന്ന് പോലിസ് പറഞ്ഞു. വിവരമറിഞ്ഞ് സിഐ ഇ പി സുരേശന്‍, എസ് ഐ കെ ജെ ബിനോയി, എഎസ്‌ഐ ഗംഗാധരന്‍ എന്നിവര്‍ സ്ഥലത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss