|    Mar 30 Thu, 2017 2:32 am
FLASH NEWS

ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് നാല് കിലോ വെള്ളിയും സ്വര്‍ണവും പണവും കവര്‍ന്നു

Published : 4th October 2016 | Posted By: Navas Ali kn

ksd_kavarcha_161004172319533
കുണ്ടംകുഴി(കാസര്‍കോട്്): ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് 450ഗ്രാം സ്വര്‍ണവും നാല് കിലോ വെള്ളിയും 10,000 രൂപയും കവര്‍ന്നു. ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട്് ജില്ലാ സെക്രട്ടറി കെ അശോകന്‍ നായരുടെ കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ 5.15ന് തൊട്ടടുത്ത പള്ളിയിലേക്ക് നമസ്‌കാരത്തിന്് പോകുന്നവരാണ് ജ്വല്ലറിയുടെ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടത്. വിവരം ജ്വല്ലറി ഉടമയെ അറിയിക്കുകയായിരുന്നു. അശോകന്‍ ബേഡകം പോലിസില്‍ പരാതി നല്‍കി. 15,70,000 രൂപയുടെ നഷ്ടമാണുണ്ടായത്. വൈദ്യുത കട്ടര്‍ ഉപയോഗിച്ചാണ് ഷട്ടര്‍ മുറിച്ചതെന്ന് സംശയിക്കുന്നു. ജ്വല്ലറിക്കകത്ത് രണ്ട് ലോക്കറുകളാണുണ്ടായിരുന്നത്. വലിയ ലോക്കര്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. മിനി ലോക്കര്‍ മുറിച്ച് അതിനുള്ളിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയുമാണ് കവര്‍ന്നത്. മാല, നെക്ലേസ്, വള, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടതില്‍ കൂടുതലും.
കവര്‍ച്ച നടന്ന ജ്വല്ലറി പോലിസ് പരിശോധിക്കുന്നു

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day