|    Jun 28 Wed, 2017 2:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജ്വല്ലറിയുടെ ചുവര് തുരന്ന് ഒരുകിലോ സ്വര്‍ണവും നാലരക്കിലോ വെള്ളിയും കവര്‍ന്നു

Published : 21st April 2017 | Posted By: fsq

 

ബന്തടുക്ക(കാസര്‍കോട്): ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുവര് തുരന്ന് 1.26 കിലോഗ്രാം സ്വര്‍ണവും നാലരക്കിലോ വെള്ളിയും 34,000 രൂപയും കവര്‍ച്ച ചെയ്തു. ബന്തടുക്ക ടൗണിലെ സുമംഗലി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ചുവര് തുരന്ന് അകത്തുകയറി ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.  ഇന്നലെ രാവിലെ ഒമ്പതിന്് ജ്വല്ലറി ജീവനക്കാരന്‍ കടയുടെ ഷട്ടര്‍ തുറന്നപ്പോഴാണ് പിറകുവശത്തെ ചുവര്‍ തുരന്നനിലയിലും സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ കുത്തിപ്പൊളിച്ച നിലയിലും കണ്ടത്. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കുണ്ടംകുഴിയിലെ അശോകന്റെ ഉടമസ്ഥതയിലുള്ള സുമംഗലി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. അശോകന്റെ ഉടമസ്ഥതയിലുള്ള കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ ഏഴുമാസം മുമ്പ് ചുവര്‍ തുരന്ന് സമാനരീതിയില്‍ കവര്‍ച്ച നടന്നിരുന്നു.ഇതു മൂന്നാംതവണയാണ് അശോകന്റെ ജ്വല്ലറി കവര്‍ച്ചക്കിരയാവുന്നത്. കാസര്‍കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലിസ് സംഘം പരിശോധിച്ചു. വിരലടയാളവിദഗ്ധരും പോലിസ് നായയും തെളിവു ശേഖരിച്ചു. ബേഡകം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക