|    Jun 22 Thu, 2017 11:56 pm
FLASH NEWS
Home   >  Kerala   >  

ജ്വല്ലറിയുടെ ചുവര് തുരന്ന് 1.25 കിലോഗ്രാം സ്വര്‍ണവും നാലര കിലോ വെള്ളിയും കവര്‍ന്നു

Published : 20th April 2017 | Posted By: mi.ptk

കാസര്‍കോട്: ബന്ദടുക്ക ടൗണില്‍ പ്രവര്‍ത്തിക്കുന്ന സുമംഗലി ജ്വല്ലറിയുടെ ചുവര് തുരന്ന് വന്‍ കവര്‍ച്ച. ജ്വല്ലറി കെട്ടിടത്തിന്റെ പുറകുവശത്തെ ചുവര് തുരന്ന് അകത്തുകയറി ലോക്കറില്‍ സൂക്ഷിച്ചിരുന്ന 1.25 കിലോ ഗ്രാം സ്വര്‍ണാഭരണങ്ങളും നാലര കിലോവെള്ളിയും 35000 രൂപയുമാണ് കവര്‍ന്നത്. കുറ്റിക്കോരിലെ സുമംഗലി അശോകന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. കാസര്‍കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസും, വിരലടയാള വദഗ്ദരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
ആറ് മാസം മുന്‍പും അശോകന്റെ ഉടമസ്ഥതയിലുള്ള കുണ്ടന്‍കുഴിയില്‍ പ്രവര്‍ത്തിക്കുന്ന സുമംഗലി ജ്വല്ലറിയിലും വന്‍ കവര്‍ച്ച നടന്നിരുന്നു. അരക്കിലോ സ്വര്‍ണവും നാലര കിലോ വെള്ളിയുമാണ് അന്ന് നഷ്ടപെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പരിസരവാസിയായ ഒരാളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. യുപിയിലെ പ്രൊഫണല്‍ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക