|    Dec 18 Mon, 2017 3:14 am
FLASH NEWS

ജ്വല്ലറിയില്‍ മോഷണം; പ്രതി പിടിയില്‍

Published : 1st May 2016 | Posted By: SMR

ആലപ്പുഴ: മുല്ലയ്ക്കലുള്ള കല്യാണ്‍ ജുവലേഴ്‌സില്‍ നിന്ന് നാലു പവന്റെ വള മോഷ്ടിച്ച കേസില്‍ കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളി പുതുവീട്ടില്‍ ജോസഫ് മാത്യുവിനെ (49) ആലപ്പുഴ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തു.
മോഷണത്തിന് വിയ്യൂര്‍ ജയിലില്‍ രണ്ടുവര്‍ഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ് ഈ മാസം 19നാണ് ഇയാള്‍ മോചിതനായത്. തുടര്‍ന്ന് നേരെ ആലപ്പുഴയിലെത്തി മോഷണം നടത്തുകയായിരുന്നു. മുപ്പതില്‍പ്പരം മോഷണക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്. സ്വര്‍ണക്കടയിലെത്തി കടയിലെ ജീവനക്കാരുടെയും മറ്റുള്ളവരുടെയും ശ്രദ്ധതിരിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയാണ് പതിവ്.
കടയിലെ സിസിടിവി കാമറയില്‍ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ തുടങ്ങി വിവിധ ജില്ലകളില്‍ ഇയാള്‍ മോഷണത്തിന് പിടിയിലായിട്ടുണ്ട്. കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss