|    Nov 23 Thu, 2017 9:10 am
FLASH NEWS

ജ്വല്ലറിയില്‍ നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ജീവനക്കാരന്‍ പിടിയില്‍

Published : 11th November 2017 | Posted By: fsq

 

കായംകുളം: നഗരത്തിലെ  പ്രമുഖ ജ്വല്ലറിയില്‍ നിന്നും ഒരു കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍  ജ്യുവലറി ജീവനക്കാരന്‍  അറസ്റ്റില്‍. എരുവ പടിഞ്ഞാറ് ചെങ്കിലാത്തുകിഴക്കതില്‍ ദിലീപ് കുമാര്‍ (32) ആണ് അറസ്റ്റിലായത്. ജ്യുവലറിയിലെ   സെയില്‍സ് മാനായ ഇയാള്‍ കടയിലെ  വളവില്‍ക്കുന്ന സെക്ഷനിലായിരുന്നു  ജോലി ചെയ്തിരുന്നത്്. ജോലി കഴിഞ്ഞ് രാത്രിയില്‍ വീട്ടില്‍ പോകവെ ഇയാള്‍ വളഅപഹരിക്കുന്നത്  പതിവായിരുന്നുവെന്നും  ഷോപ്പില്‍ആ ഭരണങ്ങളുടെ തൂക്കമെടുക്കുന്ന സമയം  മറ്റു ട്രേകളിലെ വളകള്‍ വച്ച് തൂക്കം കൃത്യമാക്കി കാണിക്കുകയായിരുന്നു പതിവെന്നും, ഇങ്ങനെ കഴിഞ്ഞ ഒരു വര്‍ഷമായി  ഇയാള്‍ മോഷണം നടത്തിവരികയായിരുന്നുവെന്നും മോഷ്ടിച്ച വളകള്‍ ഇയാള്‍ പണയം വച്ചും വിറ്റും പണമാക്കിയതായും പോലീസ് പറഞ്ഞു. ഒരു മാസം മുന്‍പ് സംശയം തോന്നി വളകളുടെ കൃത്യമായ കണക്കെടുത്തപ്പോഴാണ് തട്ടിപ്പു പുറത്തു അറിയുന്നത്. പിടിക്കപെടുമെന്നുറപ്പായതോടെ    ഇയാള്‍  ഒളിവില്‍ പോകുകയായിരുന്നു. മാവേലിക്കരയില്‍ നിന്നും  സിഐ കെ സദന്‍, എസ് ഐ.രാജന്‍ ബാബു എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക