ജ്വല്ലറിയില്‍നിന്നും അഞ്ച് പവന്റെ മാല കവര്‍ന്നു
Published : 5th October 2016 | Posted By: Abbasali tf
പറവൂര്‍: പറവൂര്‍ നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍നിന്നും അഞ്ചുപവന്റെ സ്വര്‍ണമാല കവര്‍ന്നു. ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനാണെന്ന വ്യാജേനയെത്തിയ യുവാവാണ് ജീവനക്കാരന്റെ ശ്രദ്ധതിരിച്ച് അഞ്ച് പവന്റെ മാലയുമായി കടന്നുകളഞ്ഞത്. മാലകള്‍ നോക്കി കാണുന്നതിനിടയില്‍ ഒരണ്ണം തന്ത്രപൂര്‍വം എടുക്കാന്‍ സാധിക്കുന്ന സ്ഥലത്തേയ്ക്കു മാറ്റിയ ശേഷം ജീവനക്കാരന്റെ ശ്രദ്ധതിരിച്ച് പോക്കറ്റില്‍ ഇടുകയായിരുന്നു. ഇതിനിടെ ഫോണ്‍ കോള്‍ വന്നതുപോലെ അഭിനയിച്ച ശേഷം ജ്വല്ലറിയില്‍നിന്നും തന്ത്രപൂര്‍വം ഇറങ്ങി രക്ഷപ്പെട്ടു. മാല മോഷ്ടിക്കുന്നതും രക്ഷപ്പെടുന്നതും ജ്വല്ലറിയിലും സമീപത്തുള്ള ഹോട്ടലിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന മോഷ്ടാവ് കറുത്ത നിറത്തിലുള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. യുവാവിന്റെ തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തിലുള്ള സിസിടിവി ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോലിസ് ചിത്രങ്ങള്‍ പരിശോധിച്ചുവരികയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.