|    Oct 19 Fri, 2018 1:30 am
FLASH NEWS

ജ്വല്ലറിയിലെ മോഷണം: രണ്ടുവര്‍ഷമാവാറായിട്ടും തുമ്പായില്ല

Published : 21st September 2017 | Posted By: fsq

 

ആലത്തൂര്‍: ആലത്തൂര്‍ നഗരത്തിലെ സ്വര്‍ണ കടകളില്‍ നടന്ന മോഷണത്തിന് രണ്ടുവര്‍ഷമാകാറായിട്ടും തുമ്പില്ല. 2015 ഡിസംബര്‍ 29ന് കോര്‍ട്ട് റോഡിലെ പ്രൈഡ്, ലക്ഷ്മി എന്നീ ജ്വല്ലറികളില്‍ നിന്ന് 34 പവന്‍ സ്വര്‍ണാഭരണങ്ങളും അര ലക്ഷം രൂപയുമാണ് നഷ്ടപെട്ടത്. കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പോലിസ് നിഗമനത്തിലെത്തിയിരുന്നു. മോഷ്ടാക്കളുടെ ദൃശ്യം ലക്ഷ്മി ജ്വല്ലറിയിലെ സിസിടിവി കാമറയില്‍ നിന്ന് ലഭിച്ചിരുന്നു. ഇവര്‍ക്ക് ഉത്തരേന്ത്യക്കാരുടെ മുഖച്ഛായയാണ്. മോഷണം നടന്നതിന്റെ രണ്ടുദിവസം മുമ്പ് ഹിന്ദി സംസാരിക്കുന്ന തുണിക്കച്ചവടക്കാര്‍ സംശയാസ്പദമായി രണ്ട് ജ്വല്ലറികളിലും എത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ച് കച്ചവടവും ജോലിയും ചെയ്യുന്ന നൂറോളം ഉത്തരേന്ത്യക്കാരെ പോലിസ് ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ സിസിടിവി ദൃശ്യം ഉപയോഗിച്ച് അവരുടെ ഗ്രാമത്തിലെത്തി വരെ തെളിയിക്കുന്ന സാഹചര്യമുണ്ട്. എന്നാല്‍ കേസിന് ഇതുവരെയും യാതൊരു തുമ്പും പോലിസിന് കണ്ടെത്താന്‍ കഴിയാത്തത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സിസിടിവി ദ്യശ്യം കിട്ടിയിട്ടു പോലും ശാസ്ത്രീയമായ അന്വോഷണത്തിന് പോലിസിന് സാധിച്ചിട്ടില്ല. രണ്ടുവര്‍ഷമായിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലാത്തതില്‍ ഉടമകള്‍ അസംതൃപ്തരാണ്. എന്നാല്‍ ഇതിനു ശേഷം നഗരത്തില്‍ മൊബൈല്‍ ഷോപ്പില്‍ നടന്ന മോഷണത്തില്‍ സിസിടിവി ദൃശ്യം പരിശോധിച്ച് മുഴുവന്‍ പ്രതികളെയും പിടികൂടിയിരുന്നു. കൂടാതെ ജില്ലയില്‍ പുതിയങ്കം, വെമ്പല്ലൂര്‍, കുനിശ്ശേരി, ഒറ്റപ്പാലം  എന്നിവിടങ്ങളിലെ വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാവുള്‍പ്പടെയുള്ള മൂന്നുപേരെ ആലത്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുമ്പുള്ള പോലിസുദ്യോഗസ്ഥര്‍ അന്വേഷിച്ച കേസായതിനാല്‍ ഇപ്പോഴത്തെ ഉദ്യോഗസ്ഥര്‍ക്ക് ഇതന്വേഷിക്കാന്‍ താല്‍പ്പര്യമില്ലാത്ത അവസ്ഥയാണുള്ളതെന്നും ഉടമസ്ഥര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss