|    Jan 22 Sun, 2017 7:54 pm
FLASH NEWS

ജ്യോതിലക്ഷ്മി അന്തരിച്ചു

Published : 10th August 2016 | Posted By: SMR

ചെന്നൈ: മുന്‍കാല തെന്നിന്ത്യന്‍ സിനിമാതാരം ജ്യോതിലക്ഷ്മി (63) അന്തരിച്ചു. അര്‍ബുദരോഗത്തിനു ചികില്‍സയിലായിരുന്ന അവരുടെ അന്ത്യം ചെന്നൈയിലെ ആശുപത്രിയിലായിരുന്നു. നാലു തെന്നിന്ത്യന്‍ ഭാഷകളിലായി 300ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടി ആര്‍ രാമണ്ണയുടെ പെരിയ ഇടത്ത് പെണ്‍ ആയിരുന്നു ആദ്യചിത്രം. എം ജി രാമചന്ദ്രനും സരോജദേവിയുമായിരുന്നു ഈ ചിത്രത്തിലെ നായികാനായകന്‍മാര്‍.
70കളിലും 80കളിലും വെള്ളിത്തിരയില്‍ തിളങ്ങിയ ജ്യോതിലക്ഷ്മിയുടെ പ്രഭാവം സഹോദരി ജയമാലിനി അഭിനയിക്കാന്‍ തുടങ്ങിയതോടെ മങ്ങി. ഗന്ധര്‍വകന്യ (1979), സീതാരാമുലു (1980) അകിനേനി നാഗ്വേശ്വര റാവു അഭിനയിച്ച പ്രേംനഗര്‍ തുടങ്ങിയവ ജ്യോതിലക്ഷ്മിയുടെ പ്രധാന ചിത്രങ്ങൡ ചിലതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക