|    Jul 19 Thu, 2018 3:27 pm
FLASH NEWS

ജ്യോതിനിവാസ് പബ്ലിക് സ്‌കൂളില്‍ രജതജൂബിലിക്ക് നാളെ തുടക്കം

Published : 22nd September 2017 | Posted By: fsq

 

ആലങ്ങാട്: 1993ല്‍ പ്രവര്‍ത്തനമാരംഭിച്ച ആലുവ ജ്യോതിനിവാസ് പബ്ലിക് സ്‌കൂളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം. 30 സ്‌കൂളുകള്‍ പങ്കെടുക്കുന്ന രജതജൂബിലി വിളംബര മാരത്തോണിന് ആലുവ പോലിസ് എസ്‌ഐ ഫൈസല്‍ ഫഌഗ് ഓഫ് ചെയ്യുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി സി കെ അബ്ദുര്‍റഹീം വൈകീട്ട് 4ന് നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. കളമശ്ശേരി എംഎല്‍എ വി കെ ഇബ്രാഹിംകുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റ് ജി ഡി ഷിജു, റവ.ഫാ. ജോസ് തച്ചില്‍, റവ.ഫാ. ജെറ്റോ തോട്ടുങ്കല്‍, വാര്‍ഡ് മെംബര്‍ മുഹമ്മദ് അഷറഫ്, പിടിഎ പ്രസിഡന്റ് മുജീബ് മുഹമ്മദ്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി കുസും, പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ നവ്യ, മാനേജര്‍ റവ.സിസ്റ്റര്‍ ജോസി, ജന.കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍ പങ്കെടുക്കും. ഭവനനിര്‍മാണം, രക്തദാനക്യാംപ്, മെഡിക്കല്‍ ക്യാംപ്, വൃദ്ധ മന്ദിരത്തില്‍ ആഹാരവിതരണം, പൂര്‍വവിദ്യാര്‍ഥി സംഗമം, പരിസര ശുചീകരണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കായി ചിത്രരചനാ മല്‍സരം, ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വൃക്ഷത്തൈകള്‍ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രജതജൂബിലിയുടെ ഭാഗമായി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 2018 സപ്തംബര്‍ 22ന് വര്‍ണാഭമായ ചടങ്ങുകളോടെ ജൂബിലി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് സ്‌കൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ നവ്യ, മാനേജര്‍ സിസ്റ്റര്‍ ജോസി, ജന.കണ്‍വീനര്‍ റിജു കാഞ്ഞൂക്കാരന്‍, ജോ.കണ്‍വീനര്‍ സുരേഷ് ബാബു, പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ ജോര്‍ജ് തോമസ്, ഡി രാജീവ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss