|    Aug 19 Sat, 2017 9:14 am
FLASH NEWS

ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ച സംഭവം: കുറ്റപത്രം സമര്‍പ്പിച്ചു

Published : 2nd August 2017 | Posted By: fsq

 

വളയം: വളയത്ത് വീടിന്റെ വരാന്തയില്‍ ആടിനെ കെട്ടിയതുമായുണ്ടായ തര്‍ക്കത്തിനിടയില്‍ ജേഷ്ഠന്റെ കുത്തേറ്റ് അനുജന്‍ മരിച്ച സംഭവത്തില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. വളയം ഷാപ്പ് മുക്കിലെ വിരുത്തിരാമത്ത് സുബൈര്‍ (40) ആണ് കുത്തേറ്റ് മരിച്ചത്. കേസിലെ പ്രതിയായ സുബൈറിന്റെ ജ്യേഷ്ഠനായ അമ്മദ് (42) റിമാന്‍ഡില്‍ കഴിയുകയാണ്. 2017 മെയ് മൂന്നിന് വൈകുന്നേരം ഏഴര മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. സുബൈര്‍ വാങ്ങിയ ആടിനെ വീടിന്റെ വാരാന്തയില്‍ കെട്ടിയതുമായി ബന്ധപ്പെട്ട് ജ്യേഷ്ഠനായ അമ്മദ് സുബൈറിനെ വഴക്കു പറഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയില്‍ എത്തി. ഇതിനിടയില്‍ അമ്മദ് കയ്യില്‍ കരുതിയ കത്തി കൊണ്ട് സുബൈറിനെ കുത്തുകയായിരുന്നു. മുറിവേറ്റ സുബൈറിനെ ഉടന്‍ തന്നെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോടുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയില്‍വച്ച് മരിച്ചു.  തുടര്‍ന്ന് നാദാപുരം സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. നാദാപുരം ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പോലിസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനിടയില്‍ ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കത്തി പോലിസ് കണ്ടെടുത്തിരുന്നു. സംഭവം നടന്ന് എണ്‍പത്തി ഏഴാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക