|    Mar 27 Mon, 2017 6:26 am
FLASH NEWS

ജ്യേഷ്ടനെ അനുജന്‍ വിറകു കൊണ്ട് അടിച്ചുകൊന്നു

Published : 28th August 2016 | Posted By: Navas Ali kn

IMG-20160828-WA0039
മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ടനെ അനുജന്‍ വിറകുകൊണ്ട് അടിച്ചുകൊന്നു. അടിമാലി ടൗണിലെ ടാക്‌സി ഡ്രൈവര്‍ ആനവിരട്ടി ചുട്ടിച്ചേരില്‍ പോളിന്റെ മകന്‍ വര്‍ക്കി (അരുണ്‍പോള്‍ 31) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് അനുജന്‍ ആന്‍വിന്‍ പോളി (27)നെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 12ന് സഹോദരങ്ങള്‍ വീട്ടിലിരുന്നു മദ്യപിച്ചു. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കം സംഘട്ടനത്തിലെത്തി. ഇതിനിടയില്‍ അടുക്കളയില്‍ വെച്ചിരിക്കുന്ന വിറകുമായെത്തിയ ആന്‍വിന്‍പോള്‍ ജ്യേഷ്ടനെ അടിച്ച് വിഴ്ത്തുകയായിരുന്നു. അവശനിലയിലായ അരുണ്‍പോളിനെ സഹോദരന്റെ നേത്യത്വത്തില്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.ഇതോടെ ആന്‍വിന്‍ ഒളിവില്‍ പോയെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുമ്പുപാലത്തെ കളളുഷാപ്പില്‍ നിന്ന് പിടികൂടുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക