|    Jul 26 Wed, 2017 10:27 pm
FLASH NEWS
Home   >  News now   >  

ജ്ഞാനപീഠ ജേതാവ് മഹാശ്വേതാ ദേവി അന്തരിച്ചു

Published : 28th July 2016 | Posted By: sdq

കൊല്‍ക്കത്ത: പ്രശസ്ത എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ മഹാശ്വേതാ ദേവി അന്തരിച്ചു. 90 വയസ്സായിരുന്നു. മഗ്‌സസെ അവാര്‍ഡ്, പത്മവിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. അഞ്ച് കൃതികള്‍ സിനിമയായിട്ടുണ്ട്.

1926ല്‍ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. വിഭജനത്തെ തുടര്‍ന്നു പശ്ചിമബംഗാളിലേക്ക് കുടിയേറുകയായിരുന്നു.
നോവല്‍, ചെറുകഥ, നാടകം, ഉപന്യാസം എന്നീ രംഗങ്ങളില്‍ സജീവമായിരുന്ന മഹാശ്വേതാ ദേവിയുടെ ആദ്യ കൃതി 1956ല്‍ രജിച്ച ഝാന്‍സി റാണിയാണ്. 1979ല്‍ ‘ആരണ്യേര്‍ അധികാര്‍’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
1986ല്‍ പത്മശ്രീ പുര്‌സകാരവും 1996 ഇന്ത്യയിലെ ഉന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം,
1997ല്‍ മാഗ്‌സസെ അവാര്‍ഡും 2006ല്‍ പത്മ വിഭൂഷണും 2011 പശ്ചിമബംഗാള്‍ ഗവണ്മെന്റിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ബംഗാബിഭൂഷണ്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക