|    Nov 21 Wed, 2018 4:42 am
FLASH NEWS
Home   >  Sports  >  Football  >  

ജോസ് മൊറീഞ്ഞോ കരുതിത്തന്നെ, യുനൈറ്റഡിനെതിരേ വീണ്ടും രംഗത്ത്

Published : 6th August 2018 | Posted By: jaleel mv

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സിഇഒയ്‌ക്കെതിരേ തുറന്നടിച്ച് കോച്ച് ജോസ് മൊറീഞ്ഞോ. സീസണില്‍ ടീമിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായ എഡ് വുഡ്‌വാര്‍ഡ് താരങ്ങള്‍ക്കായി ട്രാന്‍സ്ഫര്‍ നടത്തിയിട്ടില്ലെങ്കില്‍ ഇത് ടീമിന്റെ മോശം സീസണായിരിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുഖ്യ പരിശീലകന്‍ ജോസ് മൊറീഞ്ഞോ. ട്രാന്‍സ്ഫര്‍ വ്യാഴാഴ്ച അവസാനിക്കാനിരിക്കേ ബോട്ടെങിനെ ടീമില്‍ ഉള്‍പ്പെടുത്തി ടീം സജ്ജമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഞങ്ങളുമായി മല്‍സരിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ടോട്ടനം പോലുള്ള വമ്പന്‍ ടീമുകള്‍ വന്‍ സ്‌ക്വാഡോടു കൂടിയാണ് പുതിയ സീസണെ വരവേല്‍ക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇത്തവണ മികച്ച താരങ്ങളെ ഒന്നും ഉള്‍പ്പെടുത്താതെയാണ് യുനൈറ്റഡ് ഇറങ്ങുന്നത്. ആയതിനാല്‍ ഇത്തവണത്തെ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റ് തങ്ങള്‍ക്ക് നിരാശ സമ്മാനിക്കും- മൊറീഞ്ഞോ കൂട്ടിച്ചേര്‍ത്തു. ഒരു സെന്റര്‍ ബാക്കിനെയും ഒരു റൈറ്റ് ബാക്കിനെയുമാണ് മൊറീഞ്ഞോ ടീമില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാരി മഗ്വെയര്‍, ടോബി ആല്‍ഡെര്‍വീല്‍ഡ് തുടങ്ങിയ ഡിഫന്‍ഡര്‍മാരെ ടീമില്‍ കൊണ്ടു വരുന്നത് ബുദ്ധിമുട്ടാണ്. തല്‍സ്ഥാനത്ത് ബയേണ്‍ മ്യൂണിക്ക് താരം ജെറോം ബോട്ടെങിനെ കൊണ്ടു വരാനാണ് ടീം ശ്രമിക്കേണ്ടത്. 50 മില്യണ്‍ പൗണ്ടിന് ബയേണ്‍ താരത്തെ വിട്ടുനല്‍കാനൊരുക്കമാണെന്നും മൊറീഞ്ഞോ കൂട്ടിച്ചേര്‍ത്തു. അതേസമയം, ബയേണിനെതിരായ മല്‍സരത്തിനായി ജര്‍മനിയിലേക്ക് തിരിക്കാന്‍ അലംഭാവം പ്രകടിപ്പിച്ച അന്തോണി മാര്‍ഷ്യലിന് പകരമായി ചെല്‍സി വില്യനെ യുനൈറ്റഡിന് നല്‍കാമെന്ന് സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മൊറീഞ്ഞോ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും 22 കാരനായ മാര്‍ഷ്യലിനെ നല്‍കി പകരം 30 കാരനായ വില്യനെ എടുക്കുന്നതില്‍ ടീം വൈസ് ചെയര്‍മാന്‍ വിമുഖത പ്രകടിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss