|    Dec 12 Tue, 2017 4:02 pm
FLASH NEWS

ജോസി ചാണ്ടിയുടെ സംസ്‌കാരം ഇന്ന്

Published : 31st October 2016 | Posted By: SMR

തൃശൂര്‍: അന്തരിച്ച തൃശൂര്‍ കോര്‍പറേഷന്‍ മിഷന്‍ കോട്ടേഴ്‌സ് ഡിവിഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് തൃശൂര്‍ ബ്ലോക്ക് പ്രസിഡന്റുമായ ജോസി ചാണ്ടി(55)യുടെ സംസ്‌ക്കാരം ഇന്ന് മൂന്നിന് തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ നടക്കും. രോഗബാധതിനായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന ജോസി ചാണ്ടി കഴിഞ്ഞദിവസം രാത്രിയാണ് മരിച്ചത്. ഡിസിസി മുന്‍പ്രസിഡന്റും തൃശൂരിലെ മുന്‍സിപല്‍ മുന്‍ ചെയര്‍മാനുമായ പരേതനായ സി സി ജോര്‍ജിന്റെ മകനാണ്. ഭാര്യ: ആലപ്പുഴ മുശേരിപറമ്പില്‍ കുടുംബാംഗം സൗമ്യ. ജോര്ജ് ജോസി, വര്‍ക്കി ജോസി എന്നിവരാണ് മക്കള്‍. തൃശൂര്‍ മുന്‍സിപാലിറ്റിയായിരക്കെയും ഇദ്ദേഹം കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറല്‍ എന്ന സയാഹ്ന പത്രത്തിന്റെ ഉടമ,  തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ട്രസ്റ്റി, അതിരൂപതാ ബോണ്‍ നത്താലെ ജനറല്‍ കോര്‍ഡിനേറ്റര്‍, ഡാമിയന്‍ സബ്‌സിഡിസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചാണ്ടി ദേവസി സണ്‍സ്, പോപുലര്‍ ഹാര്‍ഡ് വെയേഴ്‌സ്, ചാണ്ടി ഏജന്‍സീസ്, ചാണ്ടി കാര്‍മല്‍ ചിറ്റ്‌സ് എന്നിവയുടെയും സാരഥിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക