|    Mar 27 Mon, 2017 8:17 pm
FLASH NEWS

ജോസഫ് വാഴയ്ക്കന്റെ ആരോപണം അടിസ്ഥാന രഹിതം: എന്‍ അരുണ്‍

Published : 22nd May 2016 | Posted By: SMR

മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരേ മുന്‍എംഎല്‍എ ജോസഫ് വാഴയ്ക്കന്റെ പ്രസ്ഥാവനകള്‍ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണന്ന് സിപിഐ ജില്ലാ എക്‌സികുട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് മെംബറുമായ എന്‍ അരുണ്‍ പറഞ്ഞു.
ജോസഫ് വാഴയ്ക്കനെതിരായി ഇടതുമുന്നണി കുപ്രചരണങ്ങള്‍ നടത്തിയിട്ടില്ല. വസ്തുതകളും തെളിവുകളും ചൂണ്ടികാണിച്ച് വികസനം എന്ന പേരില്‍ നടത്തിയ തട്ടിപ്പുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും എന്നാല്‍ ശരിയായ വാര്‍ത്തയെന്ന പേരില്‍ യുഡിഎഫ് പുറത്തിറക്കിയ പത്രത്തിലൂടെ എല്‍ദോ എബ്രഹാമിനെ വിക്തിപരമായി തേജോവധം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തത് യുഡിഎഫ് ആണ്. ജോസഫ് വാഴയ്ക്കന്റെ പര്യടനത്തിലുടനീളം എല്‍ദോ എബ്രഹാമിനെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയില്‍ പ്രസംഗങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്.
എന്നാല്‍ യാഥാര്‍ഥ്യം മനസിലാക്കി മൂവാറ്റുപുഴയിലെ പ്രബുദ്ധരായ ജനത ഒന്നടങ്കം എല്‍ദോയെ പിന്തുണക്കുകയായിരുന്നു. ഇടതുപക്ഷത്തിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യകാരണം. നിയോജക മണ്ഡലത്തിന്റെ സ്വഭാവവും വികാരവും മനസിലാക്കാതെ പ്രവര്‍ത്തിച്ച ഒരു ജനപ്രതിനിധിയുടെ പതനമാണ് മൂവാറ്റുപുഴയില്‍ കണ്ടതെന്നും എന്‍ അരുണ്‍ കൂട്ടിച്ചേര്‍ത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day