|    Dec 18 Mon, 2017 12:46 pm

ജോസഫിന്റെ തിരോധാനം; അന്വേഷണത്തിന് പ്രത്യേക സംഘം

Published : 5th December 2017 | Posted By: kasim kzm

തളിപ്പറമ്പ്: സ്വന്തം ചരമവാര്‍ത്തയും ചരമപരസ്യവും പത്രങ്ങളില്‍ നല്‍കി മുങ്ങിയ തളിപ്പറമ്പ് സ്വദേശി മേലുക്കുന്നേല്‍ ജോസഫിനെ (75) കണ്ടെത്താന്‍ ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചു.
ജോസഫ് ഉപയോഗിച്ചിരുന്ന രണ്ടു മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ 30ന് രാത്രി 11നു ശേഷം വീട്ടുകാരുമായോ മറ്റു ബന്ധുക്കളുമായോ ബന്ധപ്പെട്ടിട്ടില്ല. ജോസഫിനെ കണ്ടെത്താന്‍ കര്‍ണാടക, കൊങ്കണ്‍ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. എഎസ്‌ഐ ശങ്കരന്റെ നേതൃത്വത്തില്‍ മംഗളൂരു നഗരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം കങ്കനാടി ഉള്‍പ്പെടെ കൊങ്കണ്‍ മേഖലയിലെ റെയില്‍വേ സ്റ്റേഷനുകളിലും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും കിട്ടിയില്ല. ബല്‍ത്തങ്ങാടി, നെല്യാടി, തോട്ടത്താടി, പ്രദേശങ്ങളില്‍ ജോസഫിന് ചില സുഹൃത്തുക്കള്‍ ഉള്ളതായി വിവരം ലഭിച്ചു. അതിനാല്‍ ഈ ഭാഗത്തും അന്വേഷണം നടത്തുന്നുണ്ട്. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് ഇക്കഴിഞ്ഞ 30ന് രാവിലെയാണ് ജോസഫ് അപ്രത്യക്ഷനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss