|    Apr 21 Sat, 2018 12:10 am
FLASH NEWS

ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

Published : 24th November 2016 | Posted By: SMR

കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരി തൊടിയാലിക്കല്‍ സുധീപ്(40)ആണ് പിടിയിലായത്. എറണാകുളം സ്വദേശിയായ വീട്ടമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഓണത്തിന് കോട്ടയത്തുള്ള ലോഡ്ജില്‍ വച്ച് പിഡിപ്പിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്ന് വീട്ടമ്മയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ആവശ്യപ്പെടുന്ന പണം തന്നില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്നലെ പണം ആവശ്യപ്പെട്ട് വീട്ടമ്മയേയും ഭര്‍ത്താവിനേയും സുധീപ് കോട്ടയത്തേക്ക് വിളിച്ചുവരുത്തി. കോട്ടയത്തെത്തിയ സുധീപിനെ കോട്ടയം വെസ്റ്റ് പോലിസ് പിടികൂടുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss