|    Jan 19 Thu, 2017 10:45 pm
FLASH NEWS

ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് പീഡനം; യുവതി പിടിയില്‍

Published : 27th December 2015 | Posted By: SMR

കഴക്കൂട്ടം: തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയെ ഗള്‍ഫിലെത്തിച്ച് പീഡനത്തിനിരയാക്കിയ യുവതിയെ കഴക്കൂട്ടം പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശിനി അര്‍ച്ചന എന്നു വിളിക്കുന്ന മിനി മുരുകേഷ് (35) ആണ് പോലിസ് പിടിയിലായത്.
പട്ടികജാതിക്കാരിയായ വിട്ടമ്മയെ തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിങ് വിസ നല്‍കി ബഹ്‌റൈനില്‍ എത്തിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ചു. ഇതിനുകൂട്ടാക്കാതെ വന്നപ്പോള്‍ പീഡിപ്പിച്ചു. തുടര്‍ന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ വീട്ടമ്മ കഴക്കൂട്ടം പോലിസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മിനി മുകേഷും ബഹ്‌റൈനിലായിരുന്നു. നാട്ടിലെത്തിയ വിവരം കിട്ടിയതിനെ തുടര്‍ന്നാണ് കഴക്കൂട്ടം സിഐ കെ എസ് അരുണ്‍, എസ്‌ഐ പി എന്‍ സാഗര്‍ അടങ്ങുന്ന സംഘം ഇവരെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക