|    Dec 14 Thu, 2017 3:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് : യുവാവ് അറസ്റ്റില്‍

Published : 14th July 2017 | Posted By: fsq

 

കൊച്ചി: ദുബയ് എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന കൊച്ചുതോവാള കുറുംകുടിയില്‍ വിജില്‍(34) ആണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. ദുബയ് എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം നല്‍കി പാലാരിവട്ടം വേലിക്കകത്ത് വീട്ടില്‍ സെബാസ്റ്റ്യനില്‍ നിന്നു രണ്ടുലക്ഷം രൂപ  തട്ടിയ കേസിലാണ് അറസ്റ്റ്. കൊല്ലം സ്വദേശിയായ അഭിഭാഷകനെയും പ്രതി കബളിപ്പിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. അന്വേഷിക്കുന്ന വിവരം അറിഞ്ഞ ഇയാള്‍ കുടുംബസമേതം പോണേക്കരയില്‍ നിന്നു താമസം മാറുകയും, ആ വീട്ടുടമയ്ക്ക് ജോലി ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് 26,000 രൂപ കൈക്കലാക്കുകയും ചെയ്തു. നാലുമാസം പ്രായമുള്ള കുട്ടിയുള്ള വീടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.   പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക