|    Nov 14 Wed, 2018 5:47 am
FLASH NEWS

ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Published : 9th August 2018 | Posted By: kasim kzm

തളിപ്പറമ്പ്: എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് മണ്ണമ്പറ്റയിലെ എന്‍ വി പ്രശാന്തി(33)നെയാണ് ഗുരുവായൂരില്‍ നിന്ന് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ദിനേശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയില്‍ എം ജിതിന്‍, സുഹൃത്ത് ശ്രീഹരി പ്രേമരാജ്, എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. 2016 ആഗസ്ത് മാസത്തില്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രശാന്ത് ഐഎസുകാരനാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കലക്്ടറായി ജോലി ചെയ്യുകയാണെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ശ്രീഹരിയില്‍ നിന്ന് 2.25 ലക്ഷവും ജിതിനോട് 1,50,399 രൂപയുമാണ് വാങ്ങിയത്. ഇരുവരും ധര്‍മശാല സിണ്ടിക്കേറ്റ് ബാങ്ക് വഴി പ്രശാന്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു. എന്നാല്‍ പണം വാങ്ങിയശേഷം പ്രശാന്ത് ഇരുവരുമായും ബന്ധപ്പെടാതിരുന്നതോടെ സംശയം തോന്നി ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss