|    Jun 26 Mon, 2017 10:46 am
FLASH NEWS
Home   >  Kerala   >  

ജോലി നല്‍കിയശേഷം വഞ്ചിച്ചു; ടാറ്റക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

Published : 24th November 2016 | Posted By: Navas Ali kn

tata

തിരുവനന്തപുരം: കാംപസ് സെലക്ഷനിലൂടെ ജോലിക്കായി എടുത്തവര്‍ക്ക് പിന്നീട് ജോലി നിഷേധിച്ചതിന് ടാറ്റാ എലക്‌സി കമ്പനിക്ക് നോട്ടീസയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍ഐടി)നിന്നും ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ മികച്ച മാര്‍ക്കോടെ ബിടെക് നേടിയ വിദ്യാര്‍ഥികളെയാണ് കാംപസ് സെലക്ഷനിലൂടെ എന്‍ജിനീയര്‍മാരായി നിയമിച്ച ശേഷം ടാറ്റാ എലക്‌സി ജോലി നല്‍കാന്‍ വിസമ്മതിച്ചത്. ബംഗളൂരു ടാറ്റാ എലക്‌സി മാനേജിങ് ഡയറക്ടര്‍ ഡിസംബര്‍ 15 നകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് നോട്ടീസില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശി എസ് ശ്യാംകുമാറും ആലപ്പുഴ സ്വദേശി അശ്വിന്‍ ആര്‍ പിള്ളയും സമര്‍പ്പിച്ച പരാതിയിലാണ് നോട്ടീസ്. കോഴിക്കോട് എന്‍ഐറ്റിയില്‍നിന്നും 2012-16 വര്‍ഷം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളാണ് ഇവര്‍. പ്രതിവര്‍ഷം നാലുലക്ഷം രൂപ ശമ്പളത്തിനാണ് ഇവര്‍ ടാറ്റായില്‍ നിയമിതരായത്.
2016 ജൂലൈ 11ന് ജോലിയില്‍ ചേരാന്‍ നിയമന ഉത്തരവ് ലഭിച്ചു. പിന്നീട് നിയമന തിയ്യതിയില്‍ കമ്പനി മാറ്റംവരുത്തി. ഒടുവില്‍ നവംബര്‍ 7ന് ചേരാന്‍ ഉത്തരവ് ലഭിച്ചു. പറഞ്ഞ തിയ്യതിയില്‍ ജോലിക്ക് ചേര്‍ന്ന് ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടപ്പോഴാണ് തങ്ങള്‍ ഉദ്ദേശിച്ച പ്രതീക്ഷയിലേക്ക് ഉദേ്യാഗാര്‍ഥികള്‍ ഉയര്‍ന്നില്ലെന്ന് പറഞ്ഞ് ജോലി നല്‍കാന്‍ കമ്പനി വിസമ്മതിച്ചത്. 2015 ഒക്‌ടോബറിലാണ് തങ്ങള്‍ കാംപസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. ടാറ്റാ കമ്പനിയില്‍നിന്നുള്ള അവസരം തങ്ങള്‍ക്ക് നഷ്ടമായതോടെ കഴിഞ്ഞ ഏഴുമാസമായി തങ്ങള്‍ തൊഴില്‍രഹിതരായി തുടരുകയാണെന്ന് പരാതിയില്‍ പറയുന്നു. അവസരനിഷേധം തങ്ങളുടെ കരിയര്‍ നശിപ്പിച്ചിരിക്കുകയാണ് ഈ പശ്ചാത്തലത്തില്‍ ടാറ്റ കാണിച്ച വിശ്വാസ വഞ്ചനയ്ക്കും അവകാശലംഘനത്തിനും ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക